ലാന്‍ഡ് റോവറിന് മുന്നിൽ വൈറ്റ് ആൻഡ് വൈറ്റിൽ സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്ക !!

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മമ്മൂട്ടി തന്റെ സോഷ്യൽ മീഢിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. ഇപ്പോഴിതാ വൈറ്റ് ആൻഡ് വൈറ്റിലെത്തിയ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. വൈറ്റ് കളറിലുള്ള ഹാഫ് സ്ലീവ് ഷർട്ടിൽ എംബ്രോയ്ഡറി വർക്ക് ഉണ്ട്. വൈറ്റ് പാൻറ്‌സിനൊപ്പം ഇളം നീല നിറത്തിലുള്ള ഷൂസും ഒപ്പം കൂളിംഗ് ഗ്ലാസും വാച്ചുമുണ്ട്. ഒരു പഴയ മോഡല്‍ ലാന്‍ഡ് റോവര്‍ വാഹനത്തിന്റെ മുമ്പിൽ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുകയാണ് താരം.

അമ്മയുടെ മീറ്റിംഗിൽ എത്തിയതും താരം ഇതേ വേഷത്തിൽ ആയിരുന്നു .മെഗാസ്റ്റാർ മമ്മൂട്ടി കേട്ടു കൊണ്ടിരിക്കുന്ന ഒരു സ്ഥിരം ഡയലോഗ് ആണ് എന്താണ് സൗന്ദര്യത്തിന്റെ രഹസ്യം എന്നത്.കേട്ട് കേട്ട് താരം തന്നെ ആ ചോദ്യം മടുത്തു. അത്തരത്തിൽ ആണ് മമ്മൂട്ടിയുടെ മേക്ക്ഓവറുകൾ. മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഈ പ്രായത്തിലും ഇതെങ്ങനെ സംഭവിക്കുന്നു എന്നതാണ് എല്ലാവരുടെയും ചോദ്യം.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍, നവാഗത സംവിധായകന്‍ റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.ഏജന്റ് ചിത്രമാണ് മമ്മൂട്ടിയുടെ അവസാനമായി ഇറങ്ങിയത്.അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്തത്.

Scroll to Top