മരക്കാർ അതിഗംഭീരമെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി; വരയുടെ പരമശിവന് നന്ദി പറഞ്ഞ് ലാലും പ്രിയനും

മരക്കാർ സിനിമ കണ്ടശേഷം നിരവധി പേരാണ് അഭിപ്രായങ്ങളുമായി മുന്നോട്ട് എത്തിയത്. നെഗറ്റീവും പോസിറ്റീവും ആയ കമ്മെന്റുകൾ എത്തി. ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഇപ്പോഴിതാ അത്തരമൊരു കമ്മെന്റ് ആണ് ശ്രദിക്കപെടുന്നത്. സിനിമ കണ്ട ശേഷം മോഹൻലാലിനോട് സിനിമയെ കുറിച്ചുള്ള സന്ദേശം അറിയിക്കുകയാണ് ആർട്ടിസ്റ്റ് നമ്പൂതിരി.ഇദ്ദേഹത്തിന് തിരിച്ച് നന്ദിപറയുകയാണ് മോഹൻലാലും പ്രിയദർശനും.97 വയസ്സായ ആർട്ടിസ്റ്റ് നമ്പൂതിരി പതിറ്റാണ്ടുകളായി തിയറ്ററിൽ പോയി സിനിമ കാണാറില്ല. എന്നാൽ മരക്കാർ തിയറ്ററിൽതന്നെ കാണണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. മകൻ ദേവനൊപ്പം എടപ്പാളിലെ തിയറ്ററിലെത്തിയാണ് സിനിമ കണ്ടത്.. പോസ്റ്ററിനൊപ്പം നടന്നു ഒരു ഫോട്ടോയും എടുത്തു.

ഇദ്ദേഹത്തിന്റെ ശബ്ദശകലത്തിൽ കേൾക്കുന്നത് ഇങ്ങനെ,മരക്കാർ’ സിനിമ കണ്ടു. അതി ഗംഭീരം. അതിലപ്പുറം പറയാനില്ല.സുഖമായിരിക്കുന്നതിൽ സന്തോഷം.ഇതിന് മറുപടിയായി മോഹൻലാൽ പറഞ്ഞത് ഇങ്ങനെ, ഒരുപാട് നന്ദി ഉണ്ട് സാർ,കാലിൽ വീണ് അനുഗ്രഹം വാങ്ങുന്നു സാർ.ആരാണ് ഈ പറയുന്നത് ഒരുപാട് സന്തോഷം സാർ. പ്രിയദർശൻ പറഞ്ഞത് ഇങ്ങനെ, ഞങ്ങളുടെ യൗവന കാലത്ത് മനസിലെ രൂപങ്ങൾ വരയായി ചിതമായി എത്തിച്ച വലിയ കലാകാരൻ. ഈ 97 വയസിലും മരക്കാർ തിയേറ്ററിൽ പോയി കണ്ടു എന്നറിഞ്ഞതിൽ സന്തോഷം. സിനിമ കണ്ട ശേഷം സിനിമയെ കുറിച്ചുള്ള നമ്പൂതിരിസാറിന്റെ വാക്കുകൾ അനുഗ്രഹമായാണു കാണുന്നത്.വരയുടെ പരമശിവന് നന്ദി.

video

Scroll to Top