എന്റെ ജീവിതത്തിലെ എല്ലാ മാന്ത്രികതകൾക്കും നന്ദി,അവധികാലം കൂട്ടുകാർക്കൊപ്പം ആഘോഷിച്ച് ഗായത്രി സുരേഷ്

മലയാള സിനിമയിലെ യുവ താരനിരയിലെ പ്രമുഖ നടിയാണ് ഗായത്രി സുരേഷ്. തൃശ്ശൂര്‍ ഭാഷയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

2017ല്‍ സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2018ല്‍ കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സൗത്ത് ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം. ഈ കഴിഞ്ഞ കുറച്ച് നാളുകൾക്കു മുൻപ് താരം സൈബർ അ ക്രമ ണങ്ങൾക്ക് ഇ രയാകേണ്ടി വന്നിരുന്നു. എന്നൽ അതിനൊക്കെ തക്കതായ മറുപടിയും നൽകിയിരുന്നു.സോഷ്യൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോസാണ്.കൂട്ടുകാർക്കൊപ്പം അവധികാലം ആഘോഷിക്കുകയാണ് താരം.വയനാട്ടിലെ അരണമലയില്‍ നിന്നാണ് ഗായത്രി യാത്രാചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.എന്റെ ജീവിതത്തിലെ എല്ലാ മാന്ത്രികതകൾക്കും നന്ദി എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.മനോഹരമായ കാട്ടരുവിയും പാറക്കെട്ടുകളും കാടുമെല്ലാം ഗായത്രി പോസ്റ്റ്‌ ചെയ്ത വിഡിയോയില്‍ കാണാം. മഞ്ഞണിഞ്ഞ വിശാലമായ പുല്‍മേടുകള്‍ക്കിടയിലൂടെ നടക്കുന്ന മറ്റൊരു വിഡിയോയുമുണ്ട്.നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

PHOTOS

Scroll to Top