ദിലീപ് തമന്ന താരനിരയിൽ എത്തുന്ന സിനിമയിലേക്ക് ഒരു സൂപ്പർസ്റ്റാർ കൂടെ, സന്തോഷം പങ്കുവെച്ച് അരുൺ ഗോപി.

ദിലീപ് തമന്ന താരനിരയിൽ എത്തുന്ന സിനിമയിലേക്ക് ഒരു സൂപ്പർസ്റ്റാർ കൂടെ എത്തുന്ന വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകുന്നത്.അരുൺ ഗോപി തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.തമിഴ് താരം ശരത് കുമാർ ആണ് സിനിമയിൽ പുതുതായി എത്തുന്ന താരം. ഇദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഫോട്ടോയാണ് അരുൺ ഗോപി പങ്കുവെച്ചത്.ഇതോടെ ആരാധകരും ത്രില്ലിൽ ആണ്.സിനിമയുടെ പേര് ഇതുവരെ പുറത്ത് വീട്ടിട്ടില്ല.പൂജ നടന്നതിന്റെ വീഡിയോ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

പൂജയിൽ തമന്ന എത്തിയതും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

VIDEO

Scroll to Top