‘യുട്യൂബ് വരുമാനത്തിന്റെ നല്ലൊരു ഭാഗവും അവർ എടുത്തു ,പ്ലേ ബട്ടണ്‍ പോലും തന്നില്ല’; പറ്റിക്കപ്പെട്ടതിനെ കുറിച്ച് മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ബാലതാരമാണ് ബേബി മീനാക്ഷി. അനുനയ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കോട്ടയം ജില്ലയില്‍ അനൂപിന്റെയും രമ്യയുടെയും മകളായി ജനിച്ചു. മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയത്തിലേക്ക് കടന്നുവന്നത്. മോഹൻലാൽ നായകനായ ഒപ്പം എന്ന സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചത്.അതുപോലെ തന്നെ ടോപ് സിംഗർ റിയാലിറ്റി ഷോയിൽ അവതാരിക ആയും താരം എത്തി.അതോടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.

എസ് എസ് എൽ സിയ്ക്ക് ഉയർന്ന മാർക്ക് ലഭിച്ച വിവരവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട് ആയിരുന്നു. മീനാക്ഷി അനൂപ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഉണ്ട്. അതിലൂടെ പോസ്റ്റ്‌ ചെയുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകാറുണ്ട്.ഇപ്പോഴിതാ മീനാക്ഷി പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.തന്‍റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.ആ ചാനലിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു പങ്കും അവർ സ്വന്തമാക്കിയെന്ന് നടി ആരോപിക്കുന്നു.

മീനാക്ഷി ഇപ്പോൾ യൂട്യൂബിൽ ഒരു പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട്. അതിലൂടെയാണ് തനിക്ക് നേരിട്ട ദുരനുഭവം നടി പങ്കുവെച്ചത്.മീനാക്ഷിക്കൊപ്പം സഹോദരനും അച്ഛനും അമ്മയുമെല്ലാം യുട്യൂബ് ചാനലിൽ വിശേഷങ്ങൾ പങ്കിട്ട് എത്താറുണ്ട്. രണ്ടര ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴസിനേയും മീനാക്ഷിക്ക് യുട്യൂബ് ചാനൽ വഴി ലഭിച്ചിരുന്നു.വീണ്ടും മീനാക്ഷി അനൂപ് എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ച സന്തോഷം പങ്കിട്ടുകൊണ്ടാണ് തങ്ങൾക്ക് പറ്റിയ ചതിയെ കുറിച്ച് മീനാക്ഷിയും കുടുംബവും വിശദീകരിച്ചത്.

‘ഒരു ക്രൂ ‍ഞങ്ങളെ ഇങ്ങോട്ട് വന്ന് അപ്രോച്ച് ചെയ്താണ്. യുട്യൂബ് ചാനൽ ഞങ്ങളുടെ പ്ലാനിലില്ലായിരുന്നു. കൂട്ടുകാർ ചെറുതായി ഫോഴ്സ് ചെയ്തിരുന്നു. എന്റർടെയ്ൻമെന്റ് പർപ്പസിന് വേണ്ടിയാണ് തുടങ്ങാൻ തീരുമാനിച്ചത്.’ ‘ഞങ്ങളുടെ യുട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവർ വേറേയും കുറേപ്പേരുടെ ചാനലുകൾ കൈകാര്യം ചെയ്യുന്നുണ്ട്. അവർക്കും ഇമ്മാതിരി പണി കിട്ടിയെന്നാണ് തോന്നുന്നത്. അവർ മീനാക്ഷിയുടെ പേരിൽ മെയിൽ ഐഡി തുടങ്ങിയിരുന്നു.’യൂട്യൂബ് വരുമാനത്തില്‍ വലിയൊരു പങ്ക് ആ സംഘം തന്നെ എടുത്തു. ആദ്യകാലത്ത് ഇത് സാരമില്ലെന്ന് കരുതി. പിന്നീടും തട്ടിപ്പ് തുടര്‍ന്നപ്പോഴാണ് കടുത്ത നടപടി എടുത്തത്.

അവര്‍ തന്നെയാണ് ഇമെയില്‍ ഐഡിയും പാസ്‌വേര്‍ഡുമെല്ലാം സെറ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മീനാക്ഷിയും കുടുംബവും പറയുന്നു. അടുത്ത് അറിയുന്നവരെ മാത്രമേ യൂട്യൂബ് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കാവൂ എന്നും മീനാക്ഷി പറയുന്നു. ‘അവർ വരും വീഡിയോ ഷൂട്ട് ചെയ്യും അവർ തന്നെ എഡിറ്റ് ചെയ്യും അപ്ലോഡ് ചെയ്യും അങ്ങനെയായിരുന്നു. മീനാക്ഷിയുടെ പേരിൽ വന്ന പ്ലേ ബട്ടൺ പോലും അവർ കൊണ്ടുപോയി. അതും ആക്രിക്ക് കൊടുത്ത് കാശാക്കിയോയെന്ന് അറിയില്ല.’-മീനാക്ഷിയും കുടുംബവും പറയുന്നു.

Scroll to Top