പച്ച പനംതത്തയെ പോലെ സാരിയിൽ സുന്ദരിയായി മാളവിക ജയറാം !! ഫോട്ടോസ്

മലയാളി പ്രേക്ഷകരുടെ ഇഷ്‌ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. കാളിദാസ് ജയറാം ബാലതാരമായി പ്രേക്ഷക ഹൃദയം കവർന്നു, തുടര്‍ന്ന് ‘പൂമരം’ എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ചക്കി എന്നു വിളിക്കുന്ന മകൾ മാളവികയുടെ സിനിമ പ്രവേശനത്തിന് കുറിച്ചും ചർച്ചകൾ സജീവമായിരുന്നു.

എന്നാൽ മോഡലിങ്ങിലാണ് മാളവിക സജീവമായത്. താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജയറാമിനൊപ്പം മുന്‍പ് പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിരുന്നു. കാളിദാസിനൊപ്പം തന്നെ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മാളവിക.തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി തന്റെ പേജിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.പച്ച സാരിയിൽ സുന്ദരിയായാണ് താരം ഫോട്ടോയിൽ.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top