21 വയസിലെ പക്വതയില്ലാത്ത മാതൃത്വം, എന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിച്ചവൾ, ജന്മദിനത്തിൽ മകൾക്ക് നന്ദി പറഞ്ഞ് ആര്യ.

ബിഗ് ബോസ് രണ്ടാം സീസണിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരമായിരുന്നു ആര്യ. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് ആര്യ തിരിച്ചെത്തിയത്. ഷോയുടെ അവസാനം വരെ പിടിച്ചുനിന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു നടി. ബിഗ് ബോസിന് മുന്‍പ് ബഡായി ബംഗ്ലാവിലൂടെ ആര്യ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയിരുന്നു. വര്‍ഷങ്ങളോളം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരിപാടി നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.ബഡായി ബംഗ്ലാവിന് പിന്നാലെ സിനിമകളിലും സജീവമായിരുന്നു താരം. നായികയായും സഹനടിയായുമെല്ലാം ആര്യ മോളിവുഡില്‍ തിളങ്ങിജോഷി സംവിധാനം ചെയ്ത ലൈല ഓ ലൈല എന്ന ചിത്രത്തിലൂടെയായിരുന്നു ആര്യയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ സെക്കന്‍ഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, തോപ്പിള്‍ ജോപ്പന്‍ ഉള്‍പ്പെടെയുളള സിനിമകളിലും അഭിനയിച്ചു.

എറ്റവുമൊടുവിലായി 2019ല്‍ പുറത്തിറങ്ങിയ ഉള്‍ട്ട എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരങ്ങളില്‍ ഒരാളാണ് ആര്യ. നടിയുടെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പോസ്റ്റ് ചെയ്യാറുണ്ട്. ഇടയ്ക്ക് മകള്‍ റോയക്കൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചും ആര്യ എത്തിയിരുന്നു.ബിഗ് ബോസിന് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരം വിമര്‍ശിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടി നല്‍കിയും എത്തിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഉളള സമയത്തായിരുന്നു ആര്യക്കെതിരെ വലീയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉണ്ടായത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്.

മകൾ റോയയുടെ പത്താം പിറന്നാൾ ദിനത്തിലാണ് പോസ്റ്റ്‌ ചെയ്തത്.മകളെ ചേർത്ത് പിടിച്ച് ഉമ്മ നൽകുന്ന ചിത്രങ്ങൾക്കൊപ്പം ആര്യ കുറിച്ചത് ഇങ്ങനെ,ഈ ദിവസം അവസാനിക്കുമ്പോൾ എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. 18 ഫെബ്രുവരി 2012 എല്ലാം മാറ്റിമറിച്ച ദിവസം. 21 വയസ്സിൽ താൻ അമ്മയായപ്പോൾ എനിക്ക് മാതൃത്വത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു . മകള്‍ മുതിർന്ന ഒരു പെൺകുട്ടിയാണെന്ന് തനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല. വിവേകവും പക്വതയുമുള്ള അമ്മയായി താൻ മാറിയതിന് പിന്നിലെ ഒരേയൊരു കാരണം മകളാണ്.എല്ലാം അവസാനിപ്പിക്കാൻ തോന്നിയപ്പോഴും എന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം ഇവളാണ്.അവൾക്കുവേണ്ടിയാണ് ഞാൻ ജീവക്കുന്നത്.എന്റെ ജീവിതത്തിലേക്ക് വന്നതിന് പൂർണ്ണഹൃദയത്തോടെ മോൾക്ക് നന്ദി.ഇതെല്ലാം പറയുന്നത് എന്റെ ഹൃദയത്തില്‍ നിന്നാണ്. ഈ പത്ത് വയസുള്ള മികച്ച മനുഷ്യനാണ് എന്റെ കരുത്ത്…അതേ അവളാണ് എന്റെ കരുത്ത്.

അവളുടെ മുഖം, ചിരി, എന്നോടുള്ള സ്‌നേഹം, കരുതല്‍…അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ എന്നെ ജീവനോടെ നിലനിര്‍ത്തിയത്. അതുകൊണ്ട് എല്ലാ അര്‍ഥത്തിലും അവളെന്റെ ജീവനാണ്. മാത്രമല്ല ഞാനെന്റെ ജീവനെ ഒരുപാട് സ്‌നേഹിക്കുന്നു.നിനക്ക് മനോഹരമായ ഒരു ജീവിതം നല്‍കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമെന്നും എന്തുതന്നെയായാലും എപ്പോഴും നിന്നോടൊപ്പമുണ്ടാകുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു.. ജന്മദിനാശംസകള്‍.. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ പത്ത് വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമായതിനും ഞങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതിനും എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു. നിരവധി പേരാണ് റോയയ്ക്ക് ആശംസകളുമായി എത്തിയത്.

Scroll to Top