മൃദുലയ്ക്ക് പ്രണയ സമ്മാനം നല്‍കി യുവ; നിങ്ങളുടെ പ്രണയത്തിന്റെ ആരാധകരാണ് ഞങ്ങള്‍ എന്ന് ആരാധകര്‍ !!

മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി.മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്.2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.വിവാഹശേഷം മൃദുലയും യുവയും പുതിയ വീട്ടിലേക്കുള്ള ഗൃഹപ്രവേശനവും ഇരുവരും ആഘോഷമാക്കി. തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.വിവാഹശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ വീണ്ടും അഭിനയിക്കാൻ എത്തി.അതുപോലെ തന്നെ സ്റ്റാർ മാജികിലും ഇരുവരും എത്തി.

യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.കഴിഞ്ഞ ദിവസം താരത്തിന്റെ പോസ്റ്റ്‌ വൈറൽ ആയിരുന്നു . ഇൻസ്റ്റഗ്രാം സ്റ്റോറി ആയി ആണ് ഇട്ടത്.കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തുകയാണ് എന്ന വിവരമാണ് മൃദുല ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവച്ചത്.യുവയും മൃദുലയും അച്ഛനും അമ്മയും ആകാൻ പോകുകയാണ്.പോസ്റ്റിൽ താരം കുറിച്ചത് ഇങ്ങനെ, ഹായ് ഫ്രണ്ട്സ്, ഞങ്ങൾ ഈ വാർത്ത പങ്കുവെക്കുന്നതിൽ സന്തോഷത്തിലും ആകാംഷയിളുമാണ്.ജൂനിയർ സൂപ്പർ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഡോകട്ർ റസ്റ്റ്‌ പറഞ്ഞത് കൊണ്ട് തുമ്പപ്പൂ എന്ന സീരിയലിൽ നിന്നും മാറിയിരിക്കുകയാണ്.നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ വൈറൽ ആകുന്നത് മൃദുല പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്.പ്രണയദിനത്തിൽ യുവയ്ക്ക് ആശംസകൾ അറിയിക്കുകയാണ് താരം.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞുള്ള ആദ്യ പ്രണയ ദിനമായിരുന്നു ഇരുവരും ആഘോഷിച്ചത്.വാലന്റൈന്‍സ് ദിനത്തില്‍ പ്രിയപ്പെട്ട ഭര്‍ത്താവ് തനിയ്ക്ക് നല്‍കിയ സമ്മാനത്തെ കുറിച്ച് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയില്‍ എത്തിയിരിയ്ക്കുകയാണിപ്പോള്‍ മൃദുല.ഹൃദയത്തിന്റെ രൂപമുള്ള ലോക്കറ്റും മനോഹരമായ ഒരു മാലയുമാണ് യുവ നൽകിയത്.എന്റെ സുന്ദരിയായ ഭാര്യേ, നീ എന്റെ കുട്ടികളുടെ അമ്മ മാത്രമല്ല, എന്റെ ഹൃദയമിടിപ്പാണ്.. നീ ഈ കുടുംബത്തിലെ രാജകുമാരി മാത്രമല്ല, എന്റെ സ്വപ്ന സുന്ദരിയാണ്.. ഐ ലവ് യു- എന്നാണ് യുവ നല്‍കിയ കാര്‍ഡില്‍ എഴുതിയിരുന്നത്.യുവ നല്‍കിയ സമ്മാനത്തിന്റെ സന്തോഷം പങ്കുവച്ച് മൃദുല എത്തുകയായിരുന്നു. ഇത്ര മനോഹരമായ വാലന്റൈന്‍സ് സമ്മാനം നല്‍കിയതിന് നന്ദി ഭര്‍ത്താവേ, നിന്റെ വാക്കുകള്‍ക്ക് നന്ദി. ഇത് എനിക്ക് ഒരുപാട് അര്‍ത്ഥമുള്ളതാണ്’ എന്നാണ് മൃദുല കുറിച്ചത്.

Scroll to Top