ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല, പേര്‍ളി മാണിയുടെ മകള്‍ നിളയുടെ വീഡിയോ പങ്കുവച്ച് തമന്ന.

സോഷ്യൽ മീഡിയയിൽ ഇങ്ങും തമന്നയുടെ ഡാൻസ് ആയ കാവലയ്യ എന്ന് തുടങ്ങുന്ന പാട്ടിന്റെ റീൽസ് വീഡിയോകൾ ആണ്.രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം ജയിലറിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ആണിത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോ വൈറൽ ആയി മാറി. നിരവധി പേരാണ് ഇതിന്റെ വീഡിയോകൾ ചെയ്യുന്നത്. അത് തമന്ന സ്റ്റോറി ആക്കാറുമുണ്ട്. അക്കൂട്ടത്തിൽ പോസ്റ്റ്‌ ചെയ്തത് ആണ് പേർളി മാണിയുടെ മകൾ നില ഈ പാട്ടിന് ഡാൻസ് കളിച്ച വീഡിയോ.

നിള ടിവിയിൽ ഡാൻസ് കണ്ടിട്ട് അതുപോലെ കളിക്കാൻ ശ്രമിക്കുകയാണ്. ഈ വീഡിയോ തമന്ന ട്വിറ്ററിൽ പങ്കുവെച്ച് കുറിച്ചത് ഇങ്ങനെ,ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. നിരവധി പേരാണ് ഇതിന് ലൈക്കും കമ്മെന്റുമായി എത്തിയത്. പെർലിയും ഈ വീഡിയോ തമന്നയെ ടാഗ് ചെയ്തു പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.നെൽസൺ രചനയും സംവിധാനവും നിർവഹിച്ച് സൺ പിക്‌ചേഴ്‌സിന്റെ കലാനിധി മാരൻ നിർമ്മിച്ചവരാനിരിക്കുന്ന തമിഴ് ആക്ഷൻ കോമഡി ചിത്രമാണ് ജയിലർ .

മോഹൻലാൽ , ജാക്കി ഷ്റോഫ് , ശിവ രാജ്കുമാർ , സുനിൽ , രമ്യാ കൃഷ്ണൻ , വിനായകൻ , മിർണ മേനോൻ, തമന്ന ഭാട്ടിയ എന്നിവർക്കൊപ്പം രജനികാന്ത് ടൈറ്റിൽ റോളിൽഅഭിനയിക്കുന്നു.അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത് . ചിത്രം 2023 ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യും.രജനികാന്തിന്റെ 169-ാമത്തെ ചിത്രമായ തലൈവർ 169 എന്ന തലക്കെട്ടോടെ 2022 ഫെബ്രുവരിയിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു , അതേസമയം ജയിലർ എന്ന ഔദ്യോഗിക പേര് ജൂണിൽ പ്രഖ്യാപിച്ചു.

Scroll to Top