അവാർഡ് വേദിയിൽ അപമാനം,നെൽസണിൽ എനിക്ക് ആശങ്കയും ടെൻഷനും ഇല്ലായിരുന്നു രജനികാന്ത്

രജനികാന്തിന്റെ സിനിമ ജയിലർ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഓഡിയോ ലോഞ്ചിൽ ആണ് താരം സംസാരിക്കുന്നത്. രജനിയുടെ വാക്കുകൾ ഇങ്ങനെ,നെൽസണിൽ എനിക്കൊരു ആശങ്കയും ഇല്ലായിരുന്നു. ഞാന്‍ വിശ്വസിക്കുന്നത് ഒരു നല്ല സംവിധായകന്‍ ഒരിക്കലും പരാജയപ്പെടുന്നില്ല എന്നാണ്. സിനിമയുടെ കഥയോ എടുക്കുന്ന വിഷയമോ ആണ് പരാജയപ്പെടുന്നത്. ചിലപ്പോള്‍ കഥ നല്ലതാണെങ്കിലും കഥാപാത്ര നിര്‍ണയം കാരണം സിനിമാ പരാജയപ്പെട്ടേക്കാം.

പക്ഷെ ഒരിക്കലും ഒരു സംവിധായകനല്ല അവിടെ പരാജയപ്പെടുന്നത്.ജയിലർ’ സിനിമയിൽ നിന്നും നെൽസണെ മാറ്റണമെന്ന് പലരും രജനിയെ നിർബന്ധിച്ചിട്ടും അദ്ദേഹം അതിനു മുതിരാതിരുന്നത്. നിർമാതാക്കളായ സൺ പിക്ചേഴ്സും എല്ലാ പിന്തുണയുമായി നെല്‍സണൊപ്പം നിന്നു.രജനിയും കലാനിധിമാരനെന്ന വമ്പൻ നിർമാതാവും ഇത്രയും പിന്തുണ നൽകിയെങ്കിലും മാനസികമായി നെൽസൺ ആകെ തകർന്നിരുന്നു.

ഏറെ അധിക്ഷേപവും വെല്ലുവിളികളും മറികടന്നാണ് ഈ സിനിമ അദ്ദേഹം പൂർത്തീകരിച്ചത്സൂപ്പർ താരങ്ങളും സംവിധായകരുമടക്കം പങ്കെടുക്കുന്ന അവാർഡ് ഷോ. അവിടെ കാറിൽ നിന്നിറങ്ങുന്നു സംവിധായകൻ ലോകേഷ് കനകരാജ്. ഉടൻ തന്നെ ബൗൺസേഴ്സും സംഘാടകരും ഫോട്ടോഗ്രാഫേഴ്സും ലോകേഷിനെ വളഞ്ഞു.സ്റ്റേജിൽ എത്തുന്നതുവരെ ലോകേഷിനൊപ്പം ഇവരുടെ കൂട്ടം തന്നെ ആനയിക്കാൻ ഉണ്ടായിരുന്നു. പിന്നീട് അവിടേക്കെത്തുന്നു സംവിധായകൻ നെൽസൺ.

ആനയിക്കാനോ ഫോട്ടോസ് എടുക്കാനോ ആരും വന്നില്ല. രണ്ട് ബൗൺസേഴ്സ് കുറച്ച് നിമിഷം അദ്ദേഹത്തെ അനുഗമിച്ചു. അതിനുശേഷം പറഞ്ഞു, ‘‘സർ ഇനി നേരെ പോയാൽ മതി’’. നടനും സുഹൃത്തുമായ റെഡിൻ കിങ്‌സ്‌ലിയും നെൽസണൊപ്പം ഉണ്ടായിരുന്നു. തന്നെ അവഗണിക്കുകയാണെന്ന് അറിഞ്ഞിട്ടും ചിരിച്ചുകൊണ്ടുതന്നെ മുന്നോട്ട് നീങ്ങി.

Scroll to Top