തൂക്ക്കയർ വിധിച്ച ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്ത്യമാക്കി, എന്റെ കരിയറിലെ സുപ്രധാന നേട്ടം : ആളൂർ

ചാന്ദിനി കേസിൽ അഡ്വക്കേറ്റ് ബി ആളൂർ വാദി ഭാഗത്തിന് ഒപ്പമാണ് എന്നുള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ആളൂർ ഇത് വ്യക്തമാക്കിയത്.2016 ലാണ് സൗമ്യ വധകേസിന്റെ വിധി പ്രഖ്യാപിക്കുന്നത്. ഒറ്റക്കൈയുള്ള ഗോവിന്ദചാമിയ്ക്ക് തൂക്ക്കയർ. എന്നാൽ ആ വിധി ഞാൻ വാദിച്ച് ജീവപര്യന്ത്യം ആക്കി മാറ്റി.കൊലപാതകമോ നരഹത്യയോ പോസിക്യൂഷന് വാദിക്കാൻ കഴിഞ്ഞില്ല.

എന്നെ വിശ്വസിച്ച് കേസ് ഏൽപ്പിക്കുന്നവരുടെ കൂടെ ഞാൻ എന്റെ 100% കൂടെ നിൽക്കും.ഒരുപാട് വ്യക്തികളും സംഘടനകളും എന്നോട് സംസാരിച്ചു ആ അടിസ്ഥാനത്തിൽ ഞാൻ വാദി ഭാഗം ഏറ്റെടുക്കും. ഞാൻ ചാന്ദിനി മോൾക്ക് ഒപ്പമാണ്. ആ കൊച്ചുകുട്ടിയെ പിച്ച ചീന്തിയ കപലികന് പരമാവധി ശിക്ഷയായ തൂക്ക്കയർ വാങ്ങി നൽകും.

ആദ്യം എന്നെ സമീപിക്കുന്ന ആരാണോ അവർക്ക് വേണ്ടിയാണ് ഞാൻ വാദിക്കുന്നത്. എന്നെ പൈസ കൊണ്ടോ മറ്റ് കാര്യങ്ങൾ കൊണ്ടോ സ്വാധീനിക്കാൻ ആകില്ല.12 വയസിന് മുകളിൽ ബലാത്സംഗം ജീവപര്യന്തം ആണ്.ഇത് നിർഭയ കേസിനോട് അടുത്ത് നിൽക്കുന്ന കേസ് ആണ്.

Scroll to Top