ലാൻഡ് റോവർ ഡിഫൻഡറിന് പിന്നാലെ ബിഎം‍ഡബ്ല്യു സെവൻ സീരീസ് സ്വന്തമാക്കി ആസിഫ് അലി !!

പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ്‌ അലി സിനിമ മേഖലയിലേക്ക് എത്തുന്നത്.നിഷാൻ, റിമ കല്ലിങ്കൽ എന്നിവരാണ് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്. ഈ ചിത്രം ഇറങ്ങിയ ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്. രണ്ടാമത്തെ ചിത്രം സത്യൻ അന്തിക്കാടിന്റെ അൻപതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ജയറാം, മംത മോഹൻ‌ദാസ് എന്നീ പ്രമുഖ താരങ്ങളുടെ കൂടെ ഒരു പ്രധാന വേഷം ചെയ്യുവാൻ ഇദ്ദേഹത്തിനു സാധിച്ചു.ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ ഇദ്ദേഹം നായകനായി.

ട്രാഫിക്, സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. .2013ലാണ് ആസിഫ് അലി സമ മസ്റീനെ വിവാഹം കഴിച്ചത്. മക്കളോട് എല്ലാ അച്ഛനമ്മമാരെയും പോലെ വൻ വാത്സല്യമാണ് ആസിഫ് അലിക്കും. ഭാര്യ സമയും മക്കളും സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് സജീവമാകാറുണ്ട്. ഒരു മകനും മകളുമാണ് താരത്തിന് ഉള്ളത്. ഇപ്പോഴിതാ ബിഎംഡബ്ല്യുവിന്റെ അത്യാഡംബര കാറായ സെവൻ സീരീസ് സ്വന്തമാക്കിയിരിക്കുകയാണ് താരം.ഭാര്യ സമയ്ക്കും മക്കളായ ആദം, ഹയ എന്നിവർക്കൊപ്പമെത്തിയാണ് ആസിഫ് പുതിയ വാഹനം ഏറ്റുവാങ്ങിയത്.

സെവൻ സീരീസിന്റെ 730 എൽഡി ഇൻഡിവിജ്ൽ എം സ്പോർട്ട് എഡിഷനാണ് ആസിഫ് അലിയുടെ ഈ പുതിയ കാർ.മൂന്നു ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്നു. കൂടാതെ 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുണ്ട്. വേഗം നൂറു കടക്കാൻ 6.2 സെക്കൻഡ് മാത്രം മതി ഈ കരുത്തൻ കാറിന്.കാറിന്റെ എക്സ് ഷോറൂം വില ഏകദേശം 1.35 കോടിയോളം വരും. കഴിഞ്ഞവർഷം അവസാനമാണ് താരം ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയത്.പൃഥ്വിരാജും ടോവിനോയും സെവൻ സീരിസ് വാഹനങ്ങൾ വാങ്ങിയിരുന്നു.

Scroll to Top