കറുപ്പ് സാരിയിൽ അതീവ സുന്ദരിയായി കീർത്തി സുരേഷ്; ഫോട്ടോയ്ക്ക് കമന്റുമായി ആരാധകർ !!

2002 ൽ കുബേരൻ എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഇതിനു ശേഷം ഒട്ടേറെ ചിത്രത്തിൽ അഭിനയിച്ചു 2013 ൽ പ്രിയദർശൻ മോഹൻലാൽ കുട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ നായിക സ്ഥാനത്തേക്ക് വന്നു.സഹോദരി രേവതിയുടെ പേരിൽ തുടങ്ങിയ രേവതി കലാമന്ദിർ നിർമ്മിച്ച പൈലറ്റ്‌സ്, അച്ഛനെയാണ്എനിക്കിഷ്ടം, തുടങ്ങിയ ചിത്രങ്ങളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹ നാഥൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.ബോളിവുഡിലും നടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

എല്ലാ രീതിയിലും കരിയറിൽ തിളങ്ങി നിൽക്കുകയാണ് കീർത്തിയപ്പോൾ. കീർത്തി ഇപ്പോൾ മലയാളത്തിനേക്കാൾ കൂടുതൽ സിനിമകൾ ചെയ്യുന്നത് തമിഴിലാണ്.തെലുങ്കിൽ നാനി പ്രധാന വേഷത്തിൽ എത്തുന്ന ദസര എന്ന സിനിമയാണ് ഇനി കീർത്തിയുടെ റിലീസ് ചെയ്യാനുള്ളത്.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കീർത്തി. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കറുപ്പ് സാരിയിൽ അതീവ സുന്ദരിയായാണ് താരം.ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്തപ്പോൾ ഉള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ആർച്ച മേത്ത, പൂർവ ജയിൻ, രശ്മി അങ്കര എന്നിവരുടെ സ്റ്റൈലിങ്ങിൽ വേണു റസൂരിയെടുത്ത ഫോട്ടോസാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.കീർത്തിയുടെ ഏറ്റവും അവസാനം ഇറങ്ങിയ സിനിമ വാശിയാണ്.

Scroll to Top