ആസിഫ്‌ അലിക്ക് രണ്ടാം വിവാഹം ; പത്താം വിവാഹ വാർഷികം ആഘോഷമാക്കി താരം !! വിഡിയോ

പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ്‌ അലി സിനിമ മേഖലയിലേക്ക് എത്തുന്നത്.നിഷാൻ, റിമ കല്ലിങ്കൽ എന്നിവരാണ് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്. ഈ ചിത്രം ഇറങ്ങിയ ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്. രണ്ടാമത്തെ ചിത്രം സത്യൻ അന്തിക്കാടിന്റെ അൻപതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ജയറാം, മംത മോഹൻ‌ദാസ് എന്നീ പ്രമുഖ താരങ്ങളുടെ കൂടെ ഒരു പ്രധാന വേഷം ചെയ്യുവാൻ ഇദ്ദേഹത്തിനു സാധിച്ചു.ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ ഇദ്ദേഹം നായകനായി.

ട്രാഫിക്, സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. .2013ലാണ് ആസിഫ് അലി സമ മസ്റീനെ വിവാഹം കഴിച്ചത്. മക്കളോട് എല്ലാ അച്ഛനമ്മമാരെയും പോലെ വൻ വാത്സല്യമാണ് ആസിഫ് അലിക്കും. ഭാര്യ സമയും മക്കളും സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് സജീവമാകാറുണ്ട്. ഒരു മകനും മകളുമാണ് താരത്തിന് ഉള്ളത്. ഇപ്പോഴിതാ പത്താം വിവാഹ വാർഷികം ആഘോഷമാക്കി ആസിഫ് അലിയും ഭാര്യ സമയും.ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ഇവന്റ് ചിത്രീകരിച്ച സ്റ്റുഡിയോ 360 ഇവരുടെ ആഘോഷ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ആസിഫിന്റെ സുഹൃത്തും താരങ്ങളുമായ ഗണപതിയും ബാലു വർഗീസും സഹോദരൻ അസ്ക്കർ അലിയും ആഘോഷങ്ങൾക്ക് എത്തി.ആസിഫ് കറുത്ത സ്യൂട്ട് അണിഞ്ഞപ്പോൾ ബേയ്ജ് നിറത്തിലുള്ള ഗൗൺ ആണ് സമ ധരിച്ചത്. മക്കളായ ആദമിനെയും ഹയയെയും വിഡിയോയിൽ കാണാം.‘പൊളിച്ചടുക്കി തലയും കുത്തി നിന്ന്’ എന്ന ഹാഷ്ടാഗോടെയാണ് ആസിഫ് വിഡിയോ പങ്കുവച്ചത്. തലശ്ശേരിയിലെ സ്വകാര്യ റിസോർട്ടിലാണ് വിവാഹവാർഷികാഘോഷ പാർട്ടി സംഘടിപ്പിച്ചത്.

Scroll to Top