ഇൻസ്റ്റാഗ്രാമിൽ നിന്നും ഭർത്താവിന്റെ ചിത്രങ്ങൾ കളഞ്ഞു, വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് അസിൻ.

പ്രശസ്ത മലയാളം സം‌വിധായകൻ സത്യൻ അന്തിക്കാട് സം‌വിധാനം നിർവ്വഹിച്ച നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ സിനിമയിൽ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനാണ്.മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമ്മയെ അസിൻ 2016 ജനുവരിയിലാണ് വിവാഹം ചെയ്തത്.വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്.

അറിന്‍ റാഇന്‍ എന്നാണ് മകളുടെ പൂര്‍ണമായ പേര്. പ്രശസ്ത വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. രാഹുല്‍ എന്ന പേരിന്റെ ആദ്യ രണ്ടക്ഷരവും അസിന്‍ എന്ന പേരിന്റെ അവസാന രണ്ടക്ഷരവും ചേര്‍ത്താണ് റാഇന്‍ എന്ന പേരുണ്ടാക്കിയിരിക്കുന്നത്. ജാതിയോ മതമോ ഇല്ലാത്ത പേരാണ് തങ്ങള്‍ മോൾക്ക് ഈ പേര് നൽകിയത്.അസിൻ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ നിന്ന് ഭർത്താവായ രാഹുൽ ശർമയുടെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു. അതോടെ അസിൻ രാഹുൽ ദമ്പതികൾ പിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.’

ബോളിവുഡിലെ നിരവധി ഓൺലൈൻ പോർട്ടലുകളിൽ താര ദമ്പതിമാരുടെ വിവാഹ മോചന വാർത്തകള്‍ നിറഞ്ഞു. എന്നാൽ ഇതിനുള്ള മറുപടി നൽകുകയാണ് അസിൻ തന്നെ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഇതെക്കുറിച്ച് അസിൻ പറയുന്നത്. തങ്ങൾ ഇതുവരെ വിവാഹമോചിതർ ആയിട്ടില്ലെന്നും ഇത് പറയാനായി ഞങ്ങളുടെ സമയം കളഞ്ഞത്തിൽവിഷമം ഉണ്ടെന്നും താരം എഴുതി. സ്റ്റോറിയിൽ താരം കുറിച്ചത് ഇങ്ങനെ,വേനൽക്കാല അവധി ആസ്വദിക്കുകയാണ് ഞങ്ങൾ. ശരിക്കും പറഞ്ഞാൽ ഒരു മേശക്കിരുവശവുമിരുന്ന് പ്രഭാത ഭക്ഷണം ആസ്വദിക്കുന്നതിനിടെയാണ് വളരെ സാങ്കൽപികവും തീർത്തും അടിസ്ഥാനരഹിതവുമായ ചില ‘വാർത്തകൾ’ കാണാനിടയായത്.

ഈ സംഭവം എന്നെ ഓർമിപ്പിക്കുന്നത് മറ്റൊരു വാർത്തയെക്കുറിച്ചാണ്. ഞങ്ങളുടെ വിവാഹം അടുത്തിരിക്കുന്ന നാളുകളിൽ ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് വിവാഹ ഒരുക്കങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നപ്പോൾ വന്നൊരു വാർത്ത. ഞങ്ങൾ ബ്രേക്ക്അപ്പ് ആയി എന്നായിരുന്നു അതിലുണ്ടായിരുന്നത്. ദയവായി കൂടുതൽ പക്വതയോടെ വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിക്കുക. ഇത്തരം വ്യാജവാർത്തകളോട് പ്രതികരിക്കാൻ ഞങ്ങളുടെ ഏറ്റവും മനോഹരമായ അവധിക്കാലത്തിന്റെ 5 മിനിറ്റ് പാഴാക്കിയതിൽ നിരാശയുണ്ട്. നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു.

Scroll to Top