പണപ്പെട്ടി ടാസ്ക്കിൽ ഏഴേമുക്കാൽ ലക്ഷം രൂപ തിരഞ്ഞെടുത്ത് നാദിറ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തേക്ക്.

ബിഗ്‌ബോസ് വീട്ടിൽ ചൊവ്വാഴ്ച്ച എപ്പിസോഡിൽ പണപ്പെട്ടി എന്ന ടാസ്ക് നടക്കുകയാണ്ടായി.പണപ്പെട്ടി ടാസ്ക്കിൽ ഏഴേമുക്കാൽ ലക്ഷം രൂപ തിരഞ്ഞെടുത്ത് നാദിറ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് വന്നു.രണ്ട് ദിവസമായി ആണ് ടാസ്ക് നടന്നത്.ഹൗസിൽ പ്രദർശിപ്പിച്ച പെട്ടികളിൽ ഓരോ തുക രേഖപ്പെടുത്തിയിരിക്കും. ഷോയിൽ തുടരാൻ താൽപര്യം ഇല്ലാത്തവർക്ക് പെട്ടിയിലുള്ള പണമെടുത്ത് പുറത്തു പോകാം. ഇതുവരെയുള്ള ബി​ഗ് ബോസ് സീസണുകളിൽ പണപ്പെട്ടി ആരും എടുത്തിട്ടില്ല. ആദ്യ ദിവസം 665000 ആയിരുന്നു കൂടിയ തുക.അത് എടുത്ത് പുറത്ത് പോകാൻ ഒരുങ്ങിയ നാദിറയോട് ബിഗ്‌ബോസ് പറയുന്നു നാളെ കൂടെ ഈ ടാസ്ക് തുടരുന്നതാണ്.

കൂടുതൽ പണപ്പെട്ടികൾ തുറക്കും.അതുകൊണ്ട് ആലോചിച്ചു തീരുമാനം എടുക്കുക എന്ന്.അതോടെ തന്റെ തീരുമാനം മാറ്റുകയും അടുത്ത ദിവസത്തേക്കായി കാത്തിരിക്കുകയും ചെയ്ത് നാദിറ.ബുധനാഴ്ച ദിവസം പണപ്പെട്ടി തുറന്നപ്പോൾ ആദ്യം കാണിച്ചത് മൂന്നര ലക്ഷവും അടുത്ത പെട്ടിയിൽ അഞ്ചു ലക്ഷവുമാണ് ഉണ്ടായിരുന്നത്. ഇതോടെ ഇനിയുള്ള പെട്ടികളിൽ തുക കുറവായിരിക്കുമോ എന്ന ആശങ്കയിലായി നാദിറ. അടുത്തതായി തുറന്ന പണപ്പെട്ടിയിൽ 775000 ആയിരുന്നു ഉണ്ടായിരുന്നത്. അടുത്ത പെട്ടി തുറക്കുമ്പോൾ അതിൽ തുക കുറവാണെങ്കിൽ ചെയ്തത് മണ്ടത്തരമായിപ്പോകുമെന്നു പറഞ്ഞ നാദിറ 775000 എടുത്ത് പുറത്തുപോകാൻ തയാറായി.

സ്വന്തം വീട്ടുകാരുടെ അംഗീകാരം കിട്ടിയ തനിക്ക് ഇനി വേണ്ടത് ജീവിക്കാനുള്ള പണമാണെന്നും ഇത്രയും തുക ഉണ്ടാക്കാൻ തനിക്ക് ഒരിക്കലും കഴിയില്ലെന്നും നാദിറ പറഞ്ഞു. ഉടൻ തന്നെ പണപ്പെട്ടി എടുത്ത് പുറത്തു വരാൻ നാദിറയോട് ബിഗ് ബോസ് പറഞ്ഞു. നാദിറയുടെ തീരുമാനം വീട്ടിലുള്ള മറ്റു മത്സരാർഥികളെ വിഷമത്തിലാക്കി.ബിഗ്ബോസ് വീട്ടിലെ മികച്ചൊരു മത്സരാർഥിയാണ് നാദിറ. വാശിയോടെയും മത്സരബുദ്ധിയോടെയാണ് ഇത്രയും ദിനവും വീട്ടിൽ നിന്നത്. ടിക്കറ്റ് ടു ഫിനാലെ എന്ന നേട്ടവും താരം സ്വന്തമാക്കി.മോഡല്‍, ആക്ടിവിസ്റ്റ്, അഭിനേത്രി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് നാദിയ മെഹ്‌റിന്‍.

തിരുവനന്തപുരം സ്വദേശിയാണ്. 2022ല്‍ പുറത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എഐഎസ്എഫിന്റെ സ്‌റ്റേറ്റ് കമ്മിറ്റി മെമ്പര്‍ കൂടിയാണ് നാദിറ. കൂടാതെ പ്രസ്ഥാനത്തിന്റെ വനിതാവിഭാഗത്തിന്റെ സംസ്ഥാന ജോയിന്റെ കണ്‍വീനര്‍ കൂടിയാണ്.

Scroll to Top