18 വർഷങ്ങൾക്ക് ശേഷം അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗവുമായി വിനയൻ, പക്രുവിന് ഒപ്പം ഉണ്ണിമുകുന്ദനും താരനിരയിൽ.

വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം ഉടനെ കാണുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംവിധായകൻ വിനയൻ തന്നെ തന്റെ സോഷ്യൽ മീഡിയ വഴി ഈ വിവരം അറിയിച്ചിരിക്കുന്നത്.അതിൽ പക്രുവിന് ഒപ്പം ഉണ്ണി മുകുന്ദൻ എത്തുന്നു എന്നതാണ് പ്രത്യേകത. വിനയൻ ഉണ്ണി മുകുന്ദൻ,അഭിലാഷ് പിള്ള എന്നിവർക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു ആണ് ഇത് അറിയിച്ചിരിക്കുന്നത്.

18 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങുന്നത്. ചിത്രത്തിന് ഒപ്പം വിനയൻ കുറിച്ചത് ഇങ്ങനെ,18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

ചിത്രം കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ഗിന്നസ് പക്രു, ജഗതി ശ്രീകുമാർ, മല്ലിക കപൂർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005 ഏപ്രിൽ 1-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അത്ഭുതദ്വീപ്. ഗൾഫ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ. ഫിലിപ്പോസ്, ടി.കെ. അപ്പുക്കുട്ടൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്.

ഈ ചിത്രത്തിലൂടെയാണ് പക്രു എന്ന അജയ് കുമാർ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ ആണ്. സംഭാഷണം രചിച്ചത് അശോക്, ശശി എന്നിവർ ചേർന്നാണ്‌.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ജോണി സാഗരിഗ.



Scroll to Top