എന്റെ മരുമകനെത്തി ; ആതിര മാധവിന് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് അമൃത !!

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബ വിളക്ക്.സീരിയലിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ് .സുമിത്രയും സിദ്ധാർഥും കുടുംബാംഗങ്ങളും അവരുടെ പ്രശ്നങ്ങളും ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സുമിത്രയായി മലയാളികളുടെ സുപരിചിതയായ മീര വസുദേവ് ആണ് എത്തുന്നത്. സീരിയലിലെ പ്രധാനകഥാപാത്രമായ സുമിത്രയുടെ മകനായ അനിരുദ്ധിന്റെ ഭാര്യ അനന്യ ആയിട്ടാണ് ആതിര വേഷമിട്ടത്. തന്റെ എൻജിനീയറിങ് ജോലി വിട്ടാണ് ആതിര അഭിനയ രംഗത്തേക്ക് കാലെടുത്തു വെച്ചത്. അനിരുദ്ധിന്റെ സഹോദരി ശീതൾ ആയാണ് അമൃത നായർ എത്തിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു . മുൻപ് ശീതളിനെ അവതരിപ്പിച്ച പാർവതി വിവാഹത്തെ തുടർന്ന് സീരിയലിൽ നിന്നും പിന്മാറിയതോടെയാണ് ശീതളായി അമൃത എത്തിയത്.സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് .

നിരവധി ആരാധകരുള്ള താരമാണ് അമൃത.കുടുംബവിളക്കിൽ നെഗറ്റീവ് കഥാപാത്രമായാണ് അമൃത എത്തിയത്. പിടിവാശികളുള്ള അച്ഛനെ മാത്രം പിന്തുണയ്ക്കുന്ന ശീതൾ.നെഗറ്റീവ് മാറി പോസിറ്റീവ് കഥാപത്രമായതോടെ സന്തോഷത്തിലാണ് അമൃതയും പ്രേക്ഷകരും. കുടുംബം പോലെയുള്ള കുടുംബവിളക്ക് ലൊക്കേഷനിലെ വിശേഷങ്ങളെല്ലാം അമൃത പങ്കുവയ്ക്കാറുണ്ട്.മോം ആൻഡ് മീ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുണ്ട്. സീരിയലിൽ നിന്ന് മാറിയ ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം അതേപടി നിലനിന്നിരുന്നു.ഇപ്പോൾ ഇതാ ആതിരയുടെ പ്രസവം നടന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അമൃത.

അമൃത തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്, ഞാനിപ്പോള്‍ അറിഞ്ഞതേയുള്ളൂ, എന്റെ ബെസ്റ്റ്ഫ്രണ്ട് ആതിര പ്രസവിച്ചു. നോര്‍മല്‍ ഡെലിവറിയായിരുന്നു. ആണ്‍ കുഞ്ഞാണ്. ആതിരയെ ആദ്യമായി കാണാൻ പോയപ്പോഴും പിന്നീട് കണ്ടപ്പോഴും എല്ലാം ആൺകുഞ്ഞ് തന്നെയാണെന്നാണ് ഞാൻ പറയാറുള്ളത്. എന്റെ മരുമകനായിരിക്കും എന്ന് ഞാന്‍ തമാശ പറയാറുണ്ടായിരുന്നു. അപ്പോഴെല്ലാം എന്റെ അടുത്ത് പലരും പറഞ്ഞുഅങ്ങനെ പറയരുത് ദൈവം തരുന്ന കുഞ്ഞല്ലേ ആൺകുഞ്ഞ് ആയാലും പെൺകുഞ്ഞ് ആയാലും സന്തോഷത്തോടെ സ്വീകരിക്കണം എന്ന്. എന്തായാലും എനിക്ക് എത്രയും വേഗം മരുമകനെ കാണാന്‍ പോവണം. ഞങ്ങളിപ്പോള്‍ ഗുരുവായൂരിലാണ്. തിരിച്ച് പോയിട്ട് വേണം അവരെ കാണാന്‍. എന്തായാലും ഒത്തിരി സന്തോഷമായെന്നുമായിരുന്നു അമൃത തന്റെ വീഡിയോയിലൂടെ പങ്കുവെച്ചത്. അമൃത ആഗ്രഹിച്ചത് പോലെ തന്നെ അമൃതയ്ക്ക് ഒരു മരുമകനെ കിട്ടിയല്ലോ എന്ന് പ്രേക്ഷകരുടെ കമന്റുകൾ.

Scroll to Top