ലൊക്കേഷനിലെ ഓരോ നിമിഷങ്ങളും വിലമതിക്കുന്നു അമ്മൂസേ, കല്യാണിയ്ക്ക് പിറന്നാൾ ആശംസകളുമായി വിശാഖ് സുബ്രഹ്മണ്യൻ.

2017ൽ പുറത്തിറങ്ങിയ ഹലോയായിലൂടെ സിനിമ രംഗത്തേയ്ക്ക് വന്ന താരമാണ് കല്യാണി പ്രിയദർശൻ.ഇത് ഒരു തെലുങ്ക് ചിത്രമാണ്.ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ കല്യാണി സ്വന്തമാക്കി.പിന്നീട് നിരവധി ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ ചെയ്തു.പ്രശസ്ത നടൻ ദുൽഖർ സൽമാൻ നായകനായി സുരേഷ് ഗോപി ശോഭന താര ജോഡികളുടെ തിരിച്ചുവരവിന് സാക്ഷിയായ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യമായി കല്യാണി അഭിനയിക്കുന്നത്.മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി എന്നീ ചിത്രങ്ങളിലൂടെയാണ് കല്യാണി മലയാള ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്.പ്രിയദർശന്റെയും, ലിസിയുടേയും മകളായി ചെന്നൈയിലാണ് കല്യാണി ജനിച്ചത്.

സിദ്ദാർത്ഥ് പ്രിയദർശൻ എന്നാണ് കല്യാണിയുടെ സഹോദരന്റെ പേര്.ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘തല്ലുമാല ‘യാങ് കല്യാണി പ്രിയദർശൻ നായികയായി അഭിനയിക്കുന്ന അടുത്ത മലയാള സിനിമ. ഇന്ന് കല്യാണിയുടെ പിറന്നാൾ ആണ്.നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് കല്യാണിക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹൃദയം സിനിമയുടെ പ്രൊഡ്യൂസറായ വിശാഖ് സുബ്രഹ്മണ്യനാണ് കല്യാണിക്ക് ജന്മദിന ആശംസകളുമായി എത്തിയിരിക്കുന്നതാണ്.

വിനീതിനും കല്യാണിയ്ക്കും ഒപ്പമുള്ള ചിത്രത്തിനൊപ്പം വിശാഖ് കുറിച്ചത് ഇങ്ങനെ,ഹാപ്പി ബർത്ത്ഡേ അമൂസ്.ഹൃദയം സിനിമയുടെ സെറ്റിൽ വെച്ചുള്ള നമ്മുടെ ഓരോ നിമിഷങ്ങളും ഞാൻ വിലമതിക്കുന്നു, ഇനിയും നമുക്ക് ഒരുമിച്ച് ഒരുപാട് സിനിമകൾ ചെയ്യാൻ സാധിക്കട്ടെ. ഒരിക്കലും അവസാനിക്കാത്ത സിനിമാചർച്ചകൾ, ലോകത്തെ എല്ലാത്തിനേയും കുറിച്ചുള്ള ചർച്ചകൾ. നല്ലൊരു സുഹൃത്തായും അതിനേക്കാളുപരി ഒരു കുടുംബമായി നിൽക്കുന്നതിന്, എല്ലാത്തിനും നന്ദി. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top