ആതിരയുടെ കുഞ്ഞിനൊപ്പം ക്യൂട്ട് ആയി ഡയാന ഹമീദ് ; ഫോട്ടോ പങ്കുവെച്ച് താരം !!

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആതിര മാധവ്. ടെലിവിഷൻ അവതാരികയായി കരിയർ ആരംഭിച്ച ആതിര, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലൂടെയാണ് മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന്റെ മരുമകളായ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയായിരുന്നു ആതിര മാധവ് അവതരിപ്പിച്ചിരുന്നത്.കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് ആതിര മാധവ്.

ഗര്‍ഭിണിയായതിന് ശേഷം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയായിരുന്നു താരം കുടുംബവിളക്കില്‍ നിന്നും പിന്‍മാറിയത്. വൈകാതെ തന്നെ താന്‍ വീണ്ടും അഭിനയ രംഗത്തേക്കെത്തുമെന്നും ആതിര വ്യക്തമാക്കിയിരുന്നു.ഗർഭിണിയായി 6 മാസം ആയപ്പോഴാണ് ആതിര പരമ്പരയിൽ നിന്ന് പിന്മാറിയത്. ഗർഭകാലത്തെ ഓരോ സന്തോഷങ്ങളും ആതിര സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്. ആതിര അമ്മയായ വിവരവും സന്തോഷവും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്.

കുഞ്ഞിനെ കാണാൻ ഡയാന ഹമീദ് എത്തിയ സന്തോഷമാണ് താരം പങ്കുവെച്ചത്.നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരിക ആയിരുന്നു താരം. ഇതിനുപുറമേ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡയാന.കുഞ്ഞിനെ രണ്ടുപേരും കൂടി താലോലിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Scroll to Top