ഇജ്ജാതി ലുക്ക്‌ കണ്ടാൽ ആരാണ് വീഴാത്തത്, വൈറലായി പ്രയാഗ മാർട്ടിന്റെ ഫോട്ടോസ്.

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഒരു മുറെ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായി. ചിത്രത്തിലെ നായിക കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രയാഗ ശ്രദ്ധിക്കപെട്ടു. പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രി എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്.തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ പുതിയ റിലീസ്. ആഗസ്റ്റ് ആറിനാണ് നെറ്റ്ഫ്ലിക്‌സ് നവരസ പുറത്തിറക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഗിത്താർ കമ്പി മേലെ നിൻഡ്രു സംവിധാനം ചെയ്യുന്നത്.പോക്കിരസൈമണ്‍, രാമലീല,ഒരേ മുഖം എന്നീ ചിത്രങ്ങള്‍ പ്രയാഗയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.

ടു കണ്‍ട്രീസ്, ഷെര്‍ലക് ടോംസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയാണ് പ്രയാഗയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തിയാണ് പ്രയാഗ മാർട്ടിൻ. ലോക്ക് ഡൗൺ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഉള്ളത്. നാടൻ വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയുടെ പുതിയ മേക്കോവർ ആണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.കറുപ്പ് ലിപ്സ്റ്റിക് കൂടെ ആയപ്പോൾ താരം കൂടുതൽ ഹോട് ലുക്കിൽ ആയി. ബ്ലൗസും പാവാടയുമാണ് വേഷം. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top