നിങ്ങൾ ഇല്ലാതെയുള്ള 90 ദിവസങ്ങൾ ഏറെ കഠിനമായിരുന്നു, പഴയപോലെ ആകില്ല,അച്ഛന്റെ ഓർമകളിൽ വിദ്യ ഉണ്ണി

ഡോ. ലൗ എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തു പ്രവേശിക്കുന്നത്. ഒരു കഴിവുള്ള നർത്തകിയായ അവർ വിവിധ വേദികളിൽ വ്യത്യസ്തങ്ങളായ നൃത്ത പരിപാടികളിൽ പങ്കെടുക്കാറുണ്ട്. ടെലിവിഷനിലെ നിരവധി അവാർഡ് പരിപാടികൾക്ക് സഹ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.ആദ്യ ചിത്രത്തിലൂടെത്തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഒരു അവാർഡ് കരസ്ഥമാക്കിയെങ്കിലും സിനിമയിൽനിന്നു കുറച്ചുകാലം വിട്ടു നിന്ന അവർ സഹോദരി ദിവ്യാ ഉണ്ണിയോടൊപ്പം നൃത്തവേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

നല്ല വേഷങ്ങൾ ലഭിക്കുകയാണെങ്കിൽ മലയാളത്തിൽ തുടർന്നും അഭിനയിക്കുമെന്ന് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു.2019 ജനുവരിയിൽ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനുമായി വിദ്യയുടെ വിവാഹം നടന്നിരുന്നു. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിൽ ഉദ്യോഗസ്ഥനാണ് ഭർത്താവ് സഞ്ജയ് വെങ്കിടേശ്വരൻ.ഇപ്പോഴിതാ തന്റെ അച്ഛന്റെ ഓർമ്മകൾ എഴുതുകയാണ് ഇൻസ്റ്റഗ്രാമിലൂടെ. കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു വിദ്യാ ഉണ്ണിയുടെയും ദിവ്യ ഉണ്ണിയുടെയും അച്ഛനായ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ മര ണപ്പെടുന്നത്.

അന്നുമുതൽ ഇന്നുവരെയുള്ള 90 ദിവസങ്ങൾ തനിക്ക് ഏറെ കഠിന മായിട്ടാണ് തോന്നിയി രുന്നത് എന്നാണ് വിദ്യാ ഉണ്ണി പറയുന്നത്. മാത്രമല്ല അച്ഛനുമായുള്ള സ്നേഹം മുഹൂർത്തങ്ങളിൽ പകർത്തിയ ചിത്രങ്ങളും മറ്റും ചേർത്ത മനോഹരമായ ഒരു വീഡിയോയും താരം പങ്കു വച്ചിട്ടുണ്ട്. വീഡിയോയ്ക്ക് ഒപ്പം വിദ്യ കുറിച്ചത് ഇങ്ങനെ: “അച്ഛാ, നിങ്ങളില്ലാതിരുന്ന 90 ദിവസങ്ങൾ വളരെ ബുദ്ധിമുട്ടാ യിരുന്നു.

നിങ്ങൾ എന്നെന്നേക്കുമായി എന്റെ വഴികാട്ടി യായ ഒരു വെളിച്ചമായിരുന്നു, എന്നാൽ നിങ്ങളില്ലാതെ എനിക്ക് എന്തൊക്കെ നഷ്ടപ്പെട്ടതായി തോന്നുന്നു. മാത്രമല്ല ഇനിയൊരി ക്കലും പഴയതുപോലെ ആകാൻ പോകുന്നില്ല. ഞാൻ ഒരിക്കലും പഴയതുപോലെ ആകാൻ പോകുന്നില്ല. എപ്പോഴും എന്നിൽ വിശ്വസിച്ചതിനും എന്റെ സ്വപ്നങ്ങളെ എങ്ങനെ പിന്തുടരാമെന്ന് എന്നെ പഠിപ്പിച്ചതിനും നന്ദി. നിങ്ങളുടെ മകളാകാൻ കഴിഞ്ഞതിൽ ഞാൻ എത്ര ഭാഗ്യവാനാണ് എന്ന് വിവരിക്കാൻ വാക്കുകൾ മതിയാകുന്നില്ല.

Scroll to Top