കോളജ് പിള്ളേരെ മാറ്റി നിർത്തും ലുക്കിൽ തിളങ്ങി നവ്യ നായർ.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ നായർ. അരങ്ങേറ്റം കുറിക്കുന്നത്.പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ ഏറെ ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.അതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു.

അഭിനയത്തിൽ ഇല്ലെങ്കിലും നൃത്ത രംഗത്ത് ഏറെ സജീവമാണ്.റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്.എന്നാൽ താരം സിനിമയിലേക്ക് തിരിച്ചുവരികയാണ്.വി കെ പി സംവിധാനം ചെയുന്ന ഒരുത്തിയിലൂടെയാണ് നവ്യ തിരിച്ചെത്തുന്നത്.സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇത്. നവ്യ പ്രധാന വേഷത്തിൽ എത്തിയ ജാനകി ജാനേ എന്ന സിനിമയാണ് ഏറ്റവും പുതിയതായി റിലീസായത്. മികച്ച പ്രതികരണമായിരുന്നു ആ സിനിമയ്ക്ക് ലഭിച്ചിരുന്നത്.

ഇപ്പോൾ നവ്യ നായർ പങ്കു വെച്ച ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.സ്റ്റൈലിഷ് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിന്റഡ് ടോപ്പും പാന്റുമാണ് വേഷം.നിന്നെ ഞാൻ എന്റെ കണ്ണുകളിൽ ഒളിപ്പിച്ചു എന്നാണ് ചിത്രങ്ങൾക്ക് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

പി എക്സ് ഫോട്ടോഗ്രഫിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.ആർ എൻ രാഖിയാണ് താരത്തെ മേക്ക്ഓവർ ചെയ്തിരിക്കുന്നത്. ഫോട്ടോസ് കണ്ടിട്ട് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.കണ്ടിട്ട് കോളജ് പിള്ളേര് മാറി നിൽക്കും എന്നൊക്കെയാണ് കമ്മെന്റുകൾ.

Scroll to Top