സൈനികർക്ക് ഉമ്മ നൽകി ബാബു!
ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട്!!

മലമുകളിലെത്തിച്ച സൈനികർക്ക് നന്ദിയുടെ സ്നേഹ ചുംബനം നൽകി ബാബു .മൂന്ന് സേനാംഗങ്ങള്‍ക്ക് സ്നേഹചുംബനം നല്‍കി .രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ബാല എന്ന ഉദ്യോഗസ്ഥന് ബാബു പ്രത്യേകം നന്ദി പറഞ്ഞു.ബാബുവിനെ രക്ഷിച്ചത് 45 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനുശേഷം. 9.30നു തുടങ്ങിയ രക്ഷാപ്രവര്‍ത്തനം നീണ്ടത് 40 മിനിറ്റോളം. ബാബുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും…43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തികക്കാനുള്ള ശ്രമമാണ് വിജയം കണ്ടത് .ഈ സമയം മുഴുവൻ അദ്ദേഹം ആത്മവിശ്വാസം കൈ വിടാതെ ഇരിക്കുക ആയിരുന്നു.

ഭക്ഷണവും വെള്ളവും ഇല്ലാതെ ഇരുന്നിട്ടും ബാബു മണ്ണ് തൊട്ടിരിക്കുകയാണ്. ഇദ്ദേഹത്തെ മുകളിൽ എത്തിച്ച ഇന്ത്യൻ കരസേനയ്ക്ക് സല്യൂട്ട് നൽകുകയാണ് എല്ലാവരും. മകന്റെ ജീവന്‍ രക്ഷിച്ചതില്‍ എല്ലാവരോടും നന്ദി പറയുന്നുവെന്നും റഷീദ പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തിയപ്പോള്‍ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അവര്‍ മലകയറിയാല്‍ എന്തായാലും രക്ഷപെടുത്തുമെന്നുറപ്പായിരുന്നു.മകനെ ജീവനോടെ തിരിച്ചു കൊണ്ടുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു. ജീവനോടെ തിരിച്ചുകിട്ടിയതിന് ദൈവത്തോട് നന്ദി പറയുന്നു.

രക്ഷാദൗത്യത്തിൽ ഏർപ്പെട്ട എല്ലാ മനുഷ്യരെയും അഭിനന്ദിക്കുകയാണ് ശൈലജ ടീച്ചർ.. “ബാബു നിങ്ങൾ ഭയക്കരുത് ഞങ്ങൾ കൈ പിടിക്കും” ലെഫ്റ്റനൻ്റ് കേണൽ ഹേമന്ദ് രാജിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കരസേനാ അംഗങ്ങൾ ബാബുവിന് ആദ്യം നൽകിയ സന്ദേശം ഇതായിരുന്നു. 12 മണിക്കൂർ നീണ്ട ശ്രമകരമായ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിരിക്കുന്നു. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ച് മലമുകളിലെത്തിച്ച ബാബുവിനെ എയർ ലിഫ്റ്റിംഗ് നടത്തി മലമുകളിൽ നിന്നും താഴെ എത്തിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. രക്ഷാദൗത്യത്തിൽ പങ്കാളികളായ മുഴുവൻ മനുഷ്യരെയും അഭിനന്ദിക്കുന്നു ശൈലജ ടീച്ചർ പറയുന്നു.

Scroll to Top