ഈ ദിവസം ബാബുവിന്റേത്: സന്തോഷത്തിൽ പങ്കുചേർന്ന് ഷെയ്ന്‍ നിഗം!!

കേരളത്തിന് ഇന്ന് ആശ്വാസ ദിവസമാണ്.മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മുകളിലെത്തിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 43 മണിക്കൂർ വെള്ളവും ഭക്ഷണവുമില്ലാതെ മലയിടുക്കിൽ കുടുങ്ങിയിട്ടും ആത്മവിശ്വാസം കൈവിടാെത പിടിച്ചുനിന്ന ബാബുവാണ് ഈ ദിവസത്തെ താരമെന്ന് നടൻ ഷെയ്ൻ നിഗം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത്.

ഒടുവിൽ സന്തോഷ വാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി.
40 മണിക്കൂർ പാലക്കാടിൻ്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിൻ്റെയും ആണ് ഈ ദിവസം- ഷെയിൻ കുറിച്ചു .

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മുകളിലെത്തിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ട് പോകാനാണ് തീരുമാനം. രണ്ടുപേര്‍ ബാബുവിനരികെയെത്തി രക്ഷിക്കുക ആയിരുന്നു..43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തികക്കാനുള്ള ശ്രമമാണ് വിജയം കണ്ടത് .

ഇദ്ദേഹത്തെ മുകളിൽ എത്തിച്ച ഇന്ത്യൻ കരസേനയ്ക്ക് സല്യൂട്ട് നൽകുകയാണ് എല്ലാവരും. ബാബു. ഇനി ഹെലികോപ്റ്റർ വഴി കഞ്ചിക്കോട് ഹെലിപാടിൽ എത്തിക്കും.ബാബു മകനെ രക്ഷിച്ചതിന് കരസേനയ്ക്ക് നന്ദി പറയുകയാണ് അച്ഛൻ.3 പേരും ചേർന്നാണു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

Scroll to Top