വിശ്രമമില്ലാതെ അഭിനയം,പരിതോഷികം കൊടുത്തപ്പോൾ അത് നിരസിച്ച് എന്നോട് ഇന്ദ്രൻസേട്ടൻ പറഞ്ഞത് ഇങ്ങനെ : ബാദുഷ

ഇന്ദ്രൻസ് ശ്രീനാഥ്‌ ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തിയ ഹോം എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടി. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഈ അവസരത്തിൽ നിർമതവും പ്രൊഡക്ഷൻ കൺട്രോളരുമായ ബാദുഷ ഇന്ദ്രൻസിനെകുറിച്ച് എഴുതുകയാണ്.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,ഹോമിൽ നിന്നും എന്റെ ‘ മെയ്ഡ് ഇൻ കാരവാനിൽ’ വന്ന് എന്റെ സിനിമയെ പൂർണതയിൽ എത്തിച്ചു. ഇന്ദ്രൻസ് ചേട്ടാ എന്ത് പാവമാണ് നിങ്ങൾ. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എന്റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്. എത്തിയ ഉടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു.ഷൂട്ടിങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിർമിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ, ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി . ആ സ്നേഹത്തിനുമുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി. ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു,നന്ദി ഇന്ദ്രൻസ് ചേട്ടാ…

Scroll to Top