‘‘ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു, കാരണം ഇതാണ്”; അഞ്ജലി അമീർ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു നടൻ ബാലയുടെ ഉണ്ണിമുകുന്ദനെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ. ഉണ്ണി മുകുന്ദൻ നിർമിച്ച ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചവർക്കും ജോലി എടുത്തവർക്കും പ്രതിഫലം നൽകിയില്ല എന്നതാണ് ബാലയുടെ വാദം.ഇന്നലെ പ്രസ്സ് മീറ്റിൽ ബാലയ്ക്കും എൽദോയ്ക്കും ക്യാഷ് നൽകിയതിന്റെ തെളിവ് കാണിക്കുമെന്ന് പറഞ്ഞിരുന്നു. അത് ഉണ്ണി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു.അത് കണ്ടപ്പോൾ നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ വൈറൽ ആകുന്നത് വിവാദത്തിൽ ബാലയെ പിന്തുണയ്ക്കുന്നുവെന്ന് നടി അഞ്ജലി അമീർ. ജൂനിയർ ആർടിസ്റ്റിനുവരെ 5000 രൂപ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള നടന് ദിവസം പതിനായിരം രൂപ കൊടുത്തു എന്നു പറയുന്നത് ശരി അല്ലെന്നും അഞ്ജലി പറയുന്നു.

‘‘ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു. കാരണം ഒരു ജൂനിയർ ആർടിസ്റ്റിനു വരെ 3000 മുതൽ 5000 വരെ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള ഒരു നടന് ഉണ്ണി മുകുന്ദൻ ദിവസം പതിനായിരം രൂപയേ കൊടുത്തിട്ടുള്ളൂ എന്നും പറയുന്നതിലും ബാക്കി ഉള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും, കാണിക്കുന്ന കണക്കിലെ താളപ്പിഴകളും വച്ച് ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശക് തോന്നുന്നു. ബാലയ്ക്ക് ഒരുപക്ഷേ ഉണ്ണിയെപ്പോലെ സംസാരിച്ചു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലായിരിക്കും. പക്ഷേ അത് അയാളുടെ കഴിവുകേടായി കരുതരുത്.’’–അഞ്ജലി അമീർ പറഞ്ഞു.

Scroll to Top