എല്ലാവരും കാലുവാരി, ഇത്ര കോടി ആസ്തിയുള്ള എനിക്ക് ഉണ്ണിയുടെ ക്യാഷ് കിട്ടിയിട്ട് വേണ്ട ജീവിക്കാൻ : ബാല.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബാലയുടെ വാക്കുകൾ ആണ്.ബാല പറയുന്നത് എല്ലാവരും തന്നെ ചതിച്ചു, കാലുവാരി എന്നാണ്. മനോരമ ന്യൂസിന് നൽകിയ വാക്കുകൾ ഇങ്ങനെ,ഉണ്ണി എന്റെ സുഹൃത്താണ് ഇപ്പോഴും. പക്ഷേ പാവങ്ങളെ പറ്റിക്കരുത്. ഉണ്ണി പണം തന്നില്ലെന്ന് പറഞ്ഞ് രാത്രി ഒരു മണിക്ക് എന്റെ വീട്ടിലേക്ക് ആളുകള്‍ വന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ എല്ലാവരും കാലുവാരി. എല്ലാർക്കും എല്ലാം കിട്ടി. എനിക്കും കിട്ടി, പക്ഷെ പണമല്ല എന്ന് മാത്രം.എന്റെ ഭാര്യയുടെ മാതാപിതാക്കളെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് ഉണ്ണി ഇറക്കി വിടുക വരെ ചെയ്തു.ഞാൻ വീണ് കിടക്കുന്നത് കൊണ്ട് ആർക്കും ചതിക്കാം എന്ന രീതിയാണ്.

ഉണ്ണി മുകുന്ദൻ കാശ് തന്നിട്ട് വേണ്ട എനിക്ക് ജീവിക്കാൻ. എനിക്ക് എത്ര കോടിയുടെ ആസ്തിയുണ്ടെന്ന് അറിയാമോ.എല്ലാവരും എന്നെ ചതിക്കുകയാണ്.ഇന്നലെ ഉണ്ണി മുകുന്ദൻ മാധ്യമങ്ങൾക്ക് നൽകിയ വാക്കുകൾ ഇങ്ങനെ . പ്രസ്സ്മീറ്റിൽ ഉണ്ണി മുകുന്ദൻ പറഞ്ഞത് ഇങ്ങനെ,ബാലയ്ക്ക് പ്രതിഫലമായി 2 ലക്ഷം രൂപ നല്‍കി. 20 ദിവസമാണ് അഭിനയിച്ചത്.എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന മാക്സിമം ഞാൻ ചെയ്തു. ദിവസനെ 10000 രൂപ വെച്ചാണ് കൊടുത്തത്. പലപ്പോഴും ഡബ്ബിങ് പോലും കറക്റ്റ് ചെയ്യാൻ പറ്റിയിരുന്നില്ല.

അപ്പോഴൊക്കെ കോമഡി ആക്ടറിനെ കൊണ്ടാണ് അത് ചെയ്ച്ചത്. എന്റെ ഡയറക്ടറിന് വിയോജിപ്പ് ആയിരുന്നു. അതും ഞാൻ ഇടപെട്ടു ശെരിയാക്കി. ഞാൻ ഫ്രണ്ട്ഷിപ്പിന് ഒരുപാട് വാല്യൂ കൊടുക്കുന്ന ആളാണ്. നിങ്ങൾക്ക്‌ ഞാൻ വേണമെങ്കിൽ തെളിവ് കാണിച്ചു തരാം.ബാലയുടെ രണ്ടാം വിവാഹത്തിന് പോയ ഒരേ ഒരു സിനിമ നടൻ ഞാനാണ്.ഞാൻ ബാലയുടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ചു ദിവസം ഡെ ഡ് ബോ ഡി ആയി ആണ് അഭിനയിച്ചത്. ഞാൻ പ്രതിഫലം വാങ്ങിച്ചിട്ടില്ല. അന്ന് മല്ലുസിംഗ് ഇറങ്ങി ഞാൻ പോപ്പുലർ ആയി നിൽക്കുന്ന സമയമാണ്.

Scroll to Top