ഫാമിലി ഫൺഡാൻസുമായി ബാല, ഇങ്ങനെ കാണുന്നതാണ് സന്തോഷമെന്ന് ആരാധകർ.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു.

അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്. താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു .

എലിസമ്പത്തും ആയി വളരെ സന്തോഷത്തിലാണ് ഇവർ മുന്നോട്ട് പോകുന്നത്. എലിസമ്പത്തും തന്റെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് വീഡിയോകളിലൂടെ എത്തിക്കാറുണ്ട്.കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. അതിന് ശേഷം ജിമ്മിൽ പോയ്‌ വർക്ക്‌ഔട്ട്‌ ചെയ്യുന്നതും എല്ലാം തന്നെ പോസ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്നത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് വിഡിയോയിൽ ഭാര്യ എലിസമ്പത്തിന് ഒപ്പം ഡാൻസ് കളിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.ഫാമിലി ഫൺ ഡാൻസ് എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ താരം വീണ്ടും പഴയപോലെ ആയി വരുന്നതാണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ തന്നെ ഇരിക്കണം എന്നാണ് ആരാധകരുടെ കമ്മെന്റുകൾ. ഏതായാലും നിമിഷനേരം കൊണ്ടാണ് വിഡിയോ വൈറൽ ആയി മാറിയത്.

Scroll to Top