അഖിൽ മാരാർക്ക് പിന്നാലെ ശോഭയും നാദിറയുടെ വീട്ടിലെത്തി; സന്തോഷം പങ്കുവെച്ച് താരങ്ങൾ !!

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് നാദിറ മെഹ്റിൻ. ക്യുയർ കമ്മ്യൂണിറ്റിയിൽ നിന്നും മുൻപ് പലരും ബി​ഗ് ബോസിൽ വന്നിട്ടുണ്ടെങ്കിലും അവരിൽ നിന്നെല്ലാം ഏറെ ആക്ടീവ് ആയിട്ടുള്ള ​ഗെയിമർ ആയിരുന്നു നാദിറ. ഒപ്പം കുടുംബം നാദിറയെ അം​ഗീകരിച്ചതും വലിയൊരു കാര്യമായിരുന്നു. ടിക്കറ്റ് ടു ഫിനാലെ ജയിച്ച് ഫിനാലെയിലേക്ക് എത്തിയ നാദിറ പക്ഷേ, പണപ്പെട്ടിയും എടുത്തായിരുന്നു ഷോയിൽ നിന്നും പോയത്. മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ഇതാദ്യമായിരുന്നു പണപ്പെട്ടി ഒരാൾ എടുക്കുന്നത്.

എന്തിന് ഇതെടുത്തു എന്ന് പലരും വിമർശിച്ചെങ്കിലും അതാണ് ശരിയെന്ന് തനിക്ക് തോന്നിയെന്ന് നാദിറ പറഞ്ഞിരുന്നു.ബിഗ് ബോസ് സീസൺ ഫൈവ് ടിക്കറ്റ് ടു ഫിനാലെയിൽ 52 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തിയത്.തന്റെ ആറ് വർഷത്തെ പരിശ്രമമാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സാധ്യമായത്. വീട്ടിൽ അം​ഗീകരിച്ചതിൽ വളരെയധികം അഭിമാനം. ബിഗ് ബോസിന്റേയും ഏഷ്യാനെറ്റിന്റെയുമെല്ലാം വിജയമായാണ് ഞാൻ അതിനെ കാണുന്നത്. ശരിക്കും എന്നെ സപ്പോർട്ട് ചെയ്ത പ്രേക്ഷകരുടെ കൂടെ വിജയമാണിതെന്നും നാദിറ പറഞ്ഞു.

ഇപ്പോഴിതാ ശോഭ വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നാദിറ.നാദിറയുടെ വീട്ടിലെത്തി ഉമ്മയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോസ് ശോഭ പങ്കുവച്ചിട്ടുണ്ട്.“ഉമ്മാടെ രണ്ടു മക്കൾ..” എന്ന ക്യാപ്ഷനോടെ നാദിറയാണ് ശോഭ വീട്ടിലെത്തിയ ഫോട്ടോസ് പങ്കുവച്ചത്. രണ്ടുപേരും നാദിറയുടെ ഉമ്മയ്ക്ക് കവിളിൽ മുത്തം നൽകുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് കമന്റുമായി എത്തുന്നത് .അഖിൽ ചെയ്യുന്നത് അതുപോലെ കോപ്പി അടിക്കുകയാണല്ലോ എന്നൊക്കെ ചില കമന്റുകൾ വന്നിരുന്നു.കഴിഞ്ഞ ദിവസമാണ് നാദിറ മെഹറിന്റെ വീട്ടിൽ അഖിൽ സദർശിച്ചത്. അതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു.

Scroll to Top