‘നല്ലൊരു അച്ഛാനായതിന് നന്ദി’; ജയറാമിന് പിറന്നാൾ ആശംസകളുമായി കാളിദാസും മാളവികയും!!

മലയാളി പ്രേക്ഷകരുടെ ഇഷ്‌ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. കാളിദാസ് ജയറാം ബാലതാരമായി പ്രേക്ഷക ഹൃദയം കവർന്നു, തുടര്‍ന്ന് ‘പൂമരം’ എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ചക്കി എന്നു വിളിക്കുന്ന മകൾ മാളവികയുടെ സിനിമ പ്രവേശനത്തിന് കുറിച്ചും ചർച്ചകൾ സജീവമായിരുന്നു. എന്നാൽ മോഡലിങ്ങിലാണ് മാളവിക സജീവമായത്. താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജയറാമിനൊപ്പം മുന്‍പ് പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിരുന്നു.

കാളിദാസിനൊപ്പം തന്നെ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മാളവിക.തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി തന്റെ പേജിലൂടെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ അച്ഛന് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മാളവിക.താരത്തിന്റെ അൻപത്തി ഏഴാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. “എല്ലാ ഭൗതിക കാര്യങ്ങൾക്കും പുറമെ, വേറെ ചില കാര്യങ്ങൾക്ക് അപ്പയോട് നന്ദി പറയേണ്ടതുണ്ട്. ഹ്യൂമർ സെൻസ് ഞങ്ങളിലേക്കും എത്തിച്ചതിന്,

പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന്, കരുണ, മനുഷ്യ സ്നേഹം, കഠിനാധ്വാനം എന്നിവ എന്താണെന്ന് മനസ്സിലാക്കി തന്നതിന്, ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായി തോന്നിപ്പിക്കുന്നതിന്, എന്നെ വിശ്വസിക്കുന്നതിന്, എല്ലാറ്റിലും മേലെ നല്ലൊരു അച്ഛാനായതിന്. പിറന്നാൾ ആശംസകൾ അപ്പ” എന്നാണ് മാളവിക ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. “നിങ്ങൾ എപ്പോഴും എനിക്കൊപ്പം ഉണ്ട്, എന്നെങ്കിലും അത് തിരിച്ചു നൽകാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, എന്നാണ് കുട്ടികാലത്ത് അച്ഛനൊപ്പം പകർത്തിയ ചിത്രം പങ്കുവെച്ച് കാളിദാസ് കുറിച്ചത്.

Scroll to Top