അച്ഛനായതിന് ശേഷം ആദ്യത്തെ വിവാഹ വാർഷികം ആഘോഷിച്ച് ബേസിൽ ജോസഫ്.

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ബേസിൽ ജോസഫ്.ബേസിലിന്റെ മിന്നൽ മുരളി,ജയജയ ജയഹേ എന്ന സിനിമകൾ വൻ ഹിറ്റായിരുന്നു. അതെല്ലാം തന്നെ വമ്പൻ കളക്ഷൻ കിട്ടിയ ചിത്രങ്ങൾ ആയിരുന്നു.തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ചു. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.

2015ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു.വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.2017 മേയിൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.ഫെബ്രുവരി 15 നാണ് നടൻ ബേസിൽ ജോസഫിനും എലിസമ്പത്തിനും പെൺകുഞ്ഞ് പിറന്നത്. ബേസിൽ ആണ് കുഞ്ഞിന്റെയും ഭാര്യയുടെയും ഫോട്ടോയ്ക്ക് ഒപ്പമാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്.അതിൽ ശ്രദ്ധേയമാകുന്നത് കുഞ്ഞിന്റെ പേര് ആണ്.ഹോപ്പ് എന്നാണ് പേര് നൽകിയിരിക്കുന്നത്.

മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ബേസിൽ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച പോസ്റ്റ്‌ ആണ്. ആദ്യത്തെ വിവാഹവാർഷികം ആഘോഷിക്കുകയാണ് താരം. ഫാമിലി മൂന്ന് പേരിൽ എത്തിയപ്പോഴുള്ള ഇവരുടെ വിവാഹവാർഷികം ആഘോഷിക്കുകയാണ് താരം.ഇരുവരും ടൂർ പോയപ്പോൾ എടുത്ത ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top