വിവാഹം കഴിഞ്ഞ നാളുകൾ, മനോജ്‌ കുമാറിനൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് ബീന ആന്റണി.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരദമ്പതികളാണ് ബീന ആന്റണിയും മനോജും. പരമ്പരകളിലും മറ്റ് പരിപാടികളിലുമെല്ലാമായി സജീവമാണ് ഇരുവരും. പ്രണയത്തിലായിരുന്ന ഇവർ പിന്നീട് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെയ്ക്കുന്ന വീഡിയോകളിലൂടെയും ഇരുവരും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. .തന്റെ കുടുംബ വിശേഷം പങ്കുവെച്ച് ബീന എത്താറുണ്ട്.

ഒരു കഥയും കുഞ്ഞു പെങ്ങളും എന്ന ദൂരദർശൻ ടി.വി. പരമ്പരയിലൂടെയാണ് ബീന ആദ്യമായി ദൃശ്യമാധ്യമ കലാരംഗത്തെത്ത് പ്രശസ്തയാകുന്നത്. 1990 കളിൽ അഭിനയരംഗത്തേക്ക് പ്രവശിച്ചു. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്.ഗോഡ് ഫാദർ എന്ന 1991 ൽ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെ ചലച്ചിത്ര അരങ്ങേറ്റം നടത്തി.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ്.വിവാഹസമയത്തുള്ള പഴയകാല ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.‘വിവാഹം കഴിഞ്ഞ ഉടനെയുള്ള ആ നാളുകൾ’ എന്നാണ് ഭര്‍ത്താവും നടനുമായ മനോജ് കുമാറിനൊപ്പമുള്ള ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top