മൈസൂരു–ബെംഗളൂരു 10 വരി പാത ;ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് എത്താൻ ഇനി1 മണിക്കൂര്‍

ഇനി ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലെത്താൻ 1 മണിക്കൂർ 10 മിനിറ്റ് മാത്രം മതി. മൈസൂരു–ബെംഗളൂരു 10 വരി പാതയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി. 117 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയുടെ (എൻഎച്ച് 275) നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലെത്താൻ 1 മണിക്കൂർ 10 മിനിറ്റ് മതിയാകുമെന്ന് പണികൾ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.നിലവിൽ 3 മുതൽ 4 മണിക്കൂർ വരെ വേണ്ടി വരുന്ന സ്ഥാനത്താണിത്.

8453 കോടിരൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കുന്നത്.ബെംഗളൂരു–മൈസൂരു ദേശീയപാതയിൽ ടോൾ പിരിവ് വൈകാതെ ആരംഭിക്കും. രാമനഗരയിലെ ബിഡദിയിലും മണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുമാണു ടോൾ ബൂത്തുകൾ. ടോൾ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം ദേശീയപാത അതോറിറ്റി പുറത്തുവിട്ടിട്ടില്ല. 6 വരി പ്രധാനപാതയും ഇരുവശങ്ങളിലുമായി 4 വരി സർവീസ് റോഡുമാണ് നിർമിച്ചിട്ടുള്ളത്. 9 പ്രധാന പാലങ്ങളും 44 കലുങ്കുകളും 4 റെയിൽവേ മേൽപാലങ്ങളും പുതുതായി പണിതു. സുരക്ഷയുടെ ഭാഗമായി ഇന്റലിജന്റ് ട്രാൻസ്പോർട്ട് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ദേശീയപാതയ്ക്ക് ഇരുവശവും പുതിയ സാറ്റലൈറ്റ് നഗരങ്ങൾ ഉയർന്നു വരുമെന്നും ഗഡ്കരി പറഞ്ഞു.ബെംഗളൂരു–മൈസൂരു ദേശീയപാത വികസനം പൂർത്തിയാകുന്നത് കേരളത്തിനും ഗുണകരമാകും. മലബാർ മേഖലയിലേക്കുള്ളവർ പ്രധാനമായി ആശ്രയിക്കുന്ന പാതയിൽ യാത്രാ സമയം കുറയുന്നതിന് പുറമേ ഇന്ധന ലാഭവും ഉണ്ടാകും. കൊല്ലേഗൽ–കോഴിക്കോട് ദേശീയപാത, മൈസൂരു–ഗൂഡല്ലൂർ ദേശീയപാത എന്നിവിടങ്ങളിലേക്കും ബെംഗളൂരു–മൈസൂരു പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കും.

Scroll to Top