മുല്ലപ്പൂ ചൂടി കസവ് സാരിയിൽ അതീവ സുന്ദരിയായി ഭാവന ; ഐഎഫ്എഫ്കെ യ്ക്ക് നന്ദി പറഞ്ഞ് താരം !!

മലയാളികളുടെ പ്രിയ താരമാണ് ഭാവന. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ” എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു.2004-ലെ ഭാവനയുടെ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവൽ, പറയാം, ബം‌ഗ്ലാവിൽ ഔത, എന്നിവ പരാജയങ്ങളായിരുന്നു. 2005 ൽ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തിൽ, നരൻ എന്നിവ ഭാവനക്ക് ലഭിച്ചു.ഇതിൽ ദൈവനാമത്തിൽ എന്ന സിനിമയിൽ അഭിനയിച്ചതിന് കേരളസംസ്ഥാന സർക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.

വിവാഹ ശേഷം അഭിനയത്തോട് ബൈ പറയാതെ കന്നഡ സിനിമയില്‍ സജീവമാണ് താരം. പൂര്‍ണപിന്തുണയുമായി ഭര്‍ത്താവ് നവീനും ഒപ്പമുണ്ട്.വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഭാവന.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായും എത്താറുണ്ട്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ പോസ്റ്റാണ്.

കസവ് സാരിയിൽ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് . ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി ആണ് ഭാവന എത്തിയത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു വേദിയില്‍ എത്തുന്നതെന്നും പിന്തുണ നല്‍കിയ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ഭാവന കഴിഞ്ഞ ദിവസം പറഞ്ഞു.ഐഎഫ്എഫ്കെ യ്ക്ക് പങ്കെടുക്കാൻ എത്തിയതിന്റെ ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സന്ദീപ് സതീശൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Scroll to Top