‘ബിലാലിന് മുന്‍പുള്ള സാമ്പിള്‍ വെടിക്കെട്ടാണോയെന്ന് ചോദ്യം’ ; മാസ് ഡയലോഗുമായി മമ്മൂക്ക!!

അമൽ നീരദ് – മമ്മൂട്ടി കോമ്പോ ‘ബിഗ് ബി’ക്ക് ശേഷം 15 വ‍ർഷങ്ങൾ കഴിഞ്ഞ് ഒന്നിച്ചെത്തുന്ന സിനിമയായ ‘ഭീഷ്മപർവ്വ’ത്തിനായി ആകാംക്ഷയിലാണ് സിനിമാ പ്രേക്ഷകർ. മാർ‍ച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും.

ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ നടൻ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുകയാണ്.മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യവും അതിന് മമ്മൂട്ടി നല്‍കിയ മറുപടിയും ശ്രെദ്ധേയമാണ്.ഭീഷ്മപർവ്വത്തിൽ മഹാഭാരതം റഫറൻസുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മഹാഭാരതത്തിലെ സംഗതികള്‍ ഇല്ലാത്ത ഒരു സിനിമയോ നാടകമോ ഉണ്ടോ, ജീവിതത്തിലും മഹാഭാരതം റഫറൻസുകള്‍ വരാറില്ലേ, തീര്‍ച്ചയായും ഭീഷ്മപർവ്വത്തിലും അതുണ്ട്. കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

ബിലാലിന് മുന്‍പുള്ള സാമ്പിള്‍ വെടിക്കെട്ടാണോ ഭീഷ്മപര്‍വ്വം എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇത് വേറെ വെടിക്കെട്ടെന്നായിരുന്നു മമ്മൂട്ടി നല്‍കിയ മറുപടി. കഥയിലോ കഥാപാത്രങ്ങളിലോ മേക്കിംഗിലോ ഭീഷ്മപര്‍വ്വത്തിന് ബിലാലുമായി യാതൊരു ബന്ധവുമില്ല. കഥാപരിസരം മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിങ്ങനെ സമീപിക്കാമെങ്കിലും അതിന് കഥയുമായി ബന്ധമില്ലെന്നും മമ്മൂട്ടി പറഞ്ഞു. ബിലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.ബിഗ് ബിയിലെ ബിലാലുമായി ഭീഷ്മപര്‍വ്വത്തിലെ കഥാപാത്രത്തിന് സാമ്യമില്ല. ഇത് മൈക്കിളാണ്. ബിലാല്‍ അല്ലാതാക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും മമ്മൂട്ടി പറഞ്ഞു.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. ചിത്രത്തില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച സ്വീകരണാണ് ലഭിച്ചത്.

Scroll to Top