ദുബായിലേക്ക് ആണ് ഹണിമൂൺ പ്ലാൻ ചെയ്യുന്നത്, കൂടെനിന്ന് വീഡിയോ കവർചെയ്ത് സപ്പോർട്ട് ചെയ്ത വെറൈറ്റി മീഡിയയ്ക്ക് നന്ദി : റാഫി.

ഫ്ലവർസിൽ സംപ്രേഷണം ചെയുന്ന ചക്കപ്പഴം’ സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റാഫി. ടിക് ടോക് വീഡിയോകളിലൂടെയും ഇന്‍സ്റ്റാ വീഡിയോകളികളുടെയുമാണ് റാഫി ശ്രദ്ധേയനായത്. തുടര്‍ന്ന് റാഫി വെബ് സീരീസുകളിലും സീരിയലുകളിലും അഭിനയിച്ചു.സുമേഷ് എന്ന കഥാപാത്രം ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞു.നിർമ്മാണ സൈറ്റുകളിലും മറ്റ് ഓഫ്‌ ജോലികളിലും ജോലി ചെയ്യുന്നതിലൂടെ കുടുംബത്തെ സഹായിക്കാൻ പാടുപെടുന്ന ഈ ചെറുപ്പക്കാരൻ പലപ്പോഴും തന്റെ സ്വപ്നങ്ങളിൽ അഭിനയിച്ചിട്ടില്ലെന്ന് പങ്കിടുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകർ താരത്തെ പിന്തുടരുന്നു. താരത്തിന്റെ എൻഗേജ്മെന്റ് ജൂലൈയ് നാലിന് കഴിഞ്ഞു.ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മഹീനയെ ആണ് റാഫി വിവാഹം കഴിക്കുന്നത്.

സേവ് ദ് ഡേറ്റ് ചിത്രങ്ങൾ മഹീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.ഇന്നാണ് റാഫിയുടെ വിവാഹം. വിവാഹദിവസം റാഫിയുടെ ഫോട്ടോയാണ്. കോട്ടും സ്യൂട്ടും ഇട്ട് കിടിലൻ ലുക്കിലാണ് റാഫി കല്യാണത്തിന് എത്തിയത്.കൊല്ലം എഎംജെഎം ഹാളിലാണ് വിവാഹം നടന്നത്.ചക്കപ്പഴത്തിലെ സഹതാരങ്ങളായ അശ്വതി ശ്രീകാന്ത്, അമൽ രാജ്ദേവ്, സബീറ്റ ജോർജ്, അർജുൻ സോമശേഖർ എന്നിവർ വിവാഹത്തിന് എത്തിയിരുന്നു.അതിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്നത് വെഡിങ് റീസെപ്ഷന്റെ വീഡിയോ ആണ്.റിസപ്ഷനിടയ്ക്ക് വെറൈറ്റി മീഡിയയ്ക്ക് നൽകിയ വാക്കുകളാണ് ഇപ്പോൾ വൈറൽ ആകുന്നത്. വിവാഹം കഴിഞ്ഞതിൽ സന്തോഷമുണ്ട്. പ്രണയിച്ച് ആഗ്രഹിച്ച ജീവിതമാണ്. നല്ലതുപോലെ ജീവിക്കാനാണ് ആഗ്രഹം. ഹണിമൂൺ ദുബായിലേക്ക് പോകാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എന്റെ കുടുംബത്തെ പോലെയാണ് ചക്കപ്പഴം സീരിയലിൽ ഉള്ളവർ. എല്ലാവരും വിവാഹത്തിന് വന്ന് സന്തോഷിപ്പിച്ച് ആർമാദിച്ചിട്ടാണ് പോയത്. അതുപോലെ തന്നെ ഞങ്ങളുടെ വിവാഹത്തിന്റെ എല്ലാ വീഡിയോകളും കവർ ചെയ്ത വെറൈറ്റി മീഡിയയ്ക്ക് നന്ദി,അതുപോലെ തന്നെ സപ്പോർട്ടിനും നന്ദി. കൂടാതെ പണ്ട് വീഡിയോ ചെയുമ്പോൾ വെറൈറ്റി മീഡിയ എന്ന ടാഗ് ഓപ്ഷൻ കൊടുക്കാറുണ്ട് എന്നും അത് നിങ്ങൾ കണ്ടു കാണില്ല എന്നും റാഫി വ്യക്തമാക്കി.

Scroll to Top