റാഫിയ്ക്ക് ആശംസകൾ നേർന്ന് ചക്കപ്പഴത്തിലെ താരങ്ങൾ ; വിഡിയോ !!

ഫ്ലവർസിൽ സംപ്രേഷണം ചെയുന്ന ചക്കപ്പഴം’ സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റാഫി. ടിക് ടോക് വീഡിയോകളിലൂടെയും ഇന്‍സ്റ്റാ വീഡിയോകളികളുടെയുമാണ് റാഫി ശ്രദ്ധേയനായത്. തുടര്‍ന്ന് റാഫി വെബ് സീരീസുകളിലും സീരിയലുകളിലും അഭിനയിച്ചു.സുമേഷ് എന്ന കഥാപാത്രം ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞു.നിർമ്മാണ സൈറ്റുകളിലും മറ്റ് ഓഫ്‌ ജോലികളിലും ജോലി ചെയ്യുന്നതിലൂടെ കുടുംബത്തെ സഹായിക്കാൻ പാടുപെടുന്ന ഈ ചെറുപ്പക്കാരൻ പലപ്പോഴും തന്റെ സ്വപ്നങ്ങളിൽ അഭിനയിച്ചിട്ടില്ലെന്ന് പങ്കിടുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകർ താരത്തെ പിന്തുടരുന്നു. താരത്തിന്റെ എൻഗേജ്മെന്റ് ജൂലൈയ് നാലിന് കഴിഞ്ഞു.ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മഹീനയെ ആണ് റാഫി വിവാഹം കഴിക്കുന്നത്.സേവ് ദ് ഡേറ്റ് ചിത്രങ്ങൾ മഹീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.ഇന്നാണ് റാഫിയുടെ വിവാഹം. വിവാഹദിവസം റാഫിയുടെ ഫോട്ടോയാണ്. കോട്ടും സ്യൂട്ടും ഇട്ട് കിടിലൻ ലുക്കിലാണ് റാഫി കല്യാണത്തിന് എത്തിയത്.

കൊല്ലം എഎംജെഎം ഹാളിലാണ് വിവാഹം നടന്നത്.ചക്കപ്പഴത്തിലെ സഹതാരങ്ങളായ അശ്വതി ശ്രീകാന്ത്, അമൽ രാജ്ദേവ്, സബീറ്റ ജോർജ്, അർജുൻ സോമശേഖർ എന്നിവർ വിവാഹത്തിന് എത്തിയിരുന്നു.അതിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.അശ്വതിയും തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.ഹാപ്പി മാരീഡ് ലൈഫ് സുമേ എന്നാണ് അശ്വതി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Scroll to Top