മഴ നനഞ്ഞ് കിടിലൻ ഗെറ്റപ്പിൽ മമ്മൂക്ക,ഭീഷ്മ പർവത്തിലെ പാട്ടും ട്രെൻഡിങ്ങിൽ !!!

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രം മാർച്ച് 3ന് തിയറ്ററുകളിലെത്തും.ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, ഗാനങ്ങൾ: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, എഡിറ്റിങ്: വിവേക് ഹർഷൻ. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

അഡീഷനൽ സ്ക്രിപ്റ്റ്: രവി ശങ്കർ, അഡീഷനൽ ഡയലോഗ്സ്: ആർ.ജെ. മുരുകൻ.ഇപ്പോഴിതാ സിനിമ അണിയറ പ്രവർത്തകർ മമ്മൂക്കയുടെ ഒരു കിടിലൻ ലുക്കിലുള്ള പോസ്റ്റർ പുറത്ത് വീട്ടിരിക്കുകയാണ്. മഴ നനഞ്ഞ് കിടിലൻ ഗേറ്റപ്പിൽ നിൽക്കുന്ന താരത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ വൈറൽ ആണ്.അതുപോലെ തന്നെ ചിത്രത്തിന്റെ ടീസറും പിന്നാലെ പുറത്തുവന്ന പാട്ടും ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top