സിനിമ കാണാത്തവർ പോലും വിമർശിക്കുന്നു, വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേ സെടുത്തിട്ടുണ്ട് ; ബി ഉണ്ണികൃഷ്ണൻ

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായ ആറാട്ടിന്റെ റിലീസിൽ ആഘോശിക്കുകയാണ് പ്രേക്ഷകർ.ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടും എന്നാണ് പ്രേക്ഷകർ പറയുന്നത്.മുപ്പതിയേഴ് കോടി രൂപയിലാണ് ചിത്രം പൂർത്തീകരിച്ചത്.കേരളത്തിൽ 500 തീയേറ്ററുകളിലാണ് റിലീസ് ആയത്. അന്പത്തിന് മുകളിൽ പുറത്തുള്ള രാജ്യങ്ങളിൽ ചിത്രം റിലീസ് ആയി.ജി സി സിയിൽ മാത്രം 400 സ്ക്രീനുകളിലാണ് പ്രദർശനം നടന്നത്.എന്നാൽ സിനിമ ഒരു വശത്ത് കൂടി ഡിഗ്രേഡിങ് കൂടെ അനുഭവിക്കുന്നു എന്ന് സംവിധായാകൻ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. കൊച്ചിയിൽ ആറാട്ട് സിനിമയുടെ വിജയാഘോഷത്തിന് എത്തിയതായിരുന്നു അദ്ദേഹം.സിനിമ കാണാത്തവർ പോലും വിമ ർശനവുമായി എത്തുന്നു.

എന്തിന്റെ പേരിലാണ് എന്നറിയില്ല. തിയേറ്ററിൽ നിന്ന് വീഡിയോ എടുത്ത് ആളുകൾ കിടന്ന് ഉറങ്ങുന്ന കൂടെ ചേർത്ത് വീഡിയോ ആക്കി ഇറക്കി. ഇതിനെതിരെ പോലീസ് കേ സെടുത്തിട്ടുണ്ട്.ആ തീയേറ്ററിലെ ഒക്കെ കളക്ഷൻ കേട്ടാൽ നിങ്ങൾ ഞെട്ടും. ഈ തരത്തിലുള്ള പ്രവണത സിനിമ മേഖലയെ മുഴവൻ ബാധിക്കും . ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക.

പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. കെജിഎഫില്‍ പ്രതിനായക വേഷത്തിലെത്തിയ രാമചന്ദ്ര രാജു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ധിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിജയ് ഉലക്‌നാഥ് ഛായാഗ്രഹണവും സമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സംഗീതം രാഹുല്‍രാജ്.

Scroll to Top