എസ്എസ്എല്‍സി പരീക്ഷയ്ക്ക് മിന്നും വിജയം നേടി ഗൗരി പ്രകാശ് ; സന്തോഷത്തിനൊപ്പം ദുഃഖവാർത്ത പങ്കുവെച്ച് താരം !!

ജനപ്രിയ പരമ്പരയായിരുന്ന ‘വാനമ്പാടി’ അവസാനിച്ച് കുറച്ചായെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങള്‍. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു അനുമോളുടെത് .പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ താരമാണ് ഗൗരി പ്രകാശ്. അഭിനേത്രി മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് ഗൗരി. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ അച്ഛൻ. അമ്മ അമ്പിളിയും നല്ലൊരു പാട്ടുകാരിയാണ്. സോഷ്യൽമീഡിയയിലും ഗൗരി സജീവമാണ്.

ചേച്ചിയുടെ വിവാഹ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.മലയാളതനിമയിൽ സുന്ദരി കുട്ടിയായി ഒരുങ്ങിയിരിക്കുന്ന ഗൗരിയുടെ ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എസ് എസ് എൽ സി റിസൾട്ട് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. കാർമൽ ഗേൾസ് ഹൈയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച താരത്തിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ആണ് ലഭിച്ചിരിക്കുന്നത്.

തന്റെ പത്താംക്ലാസ് ഫലത്തിനൊപ്പം, താരം പങ്കുവച്ച വാക്കുകളും ആരാധകര്‍ നിറകണ്ണുകളോടെ സ്വീകരിച്ചിട്ടുണ്ട്. ‘ഈ സന്തോഷ നിമിഷത്തില്‍ അച്ഛനെ മിസ് ചെയ്യുന്നുണ്ട്’ എന്നാണ് ഗൗരി കുറിച്ചത്. ചെറുപ്പത്തില്‍ത്തന്നെയായിരുന്നു അച്ഛന്‍ പ്രകാശിന്റെ വിയോഗം. സീരിയല്‍ രംഗത്തുനിന്നും മറ്റുമായി ഒട്ടനവധി ആളുകളാണ് ഗൗരിയ്ക്ക് ആശംസകളുമായെത്തിയിരിക്കുന്നത്. ‘ശരിക്കും മികച്ചതാണ് എന്റെ മാലാഖ ചെയ്തത്.. സന്തോഷം’ എന്നാണ് പരമ്പരയില്‍ അച്ഛന്‍ കഥാപാത്രം ചെയ്ത സായ്കിരണ്‍ പറഞ്ഞത്.

Scroll to Top