അത്ര അവശതയിലും അച്ഛന്റെ മരണശേഷം ഞങ്ങളെ കാണാൻ വന്നു, ഉമ്മൻചാണ്ടിയെ ഓർത്ത്‌ ബിനീഷ് കോടിയേരി.

ഉമ്മൻചാണ്ടിയുടെ സ്നേഹിതരെ വിഷമിപ്പിച്ചു കൊണ്ടാണ് ഇന്ന് നേരം പുലർന്നത്.ബംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിൽ വച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. 80 വയസ്സായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി നേരത്തെ വഷളാക്കിയത്.ഭൗതിക ശരീരം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കും.

രാഹുൽ ​ഗാന്ധി, സോണിയാ​ഗാന്ധി തുടങ്ങിയ ഉന്നത കോൺ​ഗ്രസ് നേതാക്കൾ ഉടൻ എത്തും. സംസ്ക്കാരം പുതുപ്പള്ളിയിൽ.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഓർമകൾ ആണ് പങ്കുവെക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,എപ്പോഴെല്ലാം കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന ഉമ്മൻ ചാണ്ടി അങ്കിൾ .. അച്ഛന്റെ മ രണശേഷം വീട്ടിൽ വന്ന് ഞങ്ങളെ കണ്ട നിമിഷം മായാതെ മറയാതെ മനസ്സിൽ വരുന്നു .

അത്രയും അവശതയിലും പറഞ്ഞത് എനിക്ക് ഇവിടെ വരാതിരിക്കാനാവില്ല ഇത് എന്റെ കൂടി കുടുംബമാണെന്നാണ് . അച്ഛനോട് ഇത്രവും വ്യക്തിപരമായി സൗഹൃദം കാത്തു സൂക്ഷിച്ച നേതാവ് സുഹൃത്ത് .കൂടുതലായി എഴുതണമെന്നുണ്ട് പക്ഷെ അതിനുള്ള വാക്കുകൾ മുറിഞ്ഞു പോകുന്നു . കോൺഗ്രെസിലെ ജനകീയൻ ആരെന്ന ചോദ്യത്തിന്റെ ഒരേ ഒരു ഉത്തരമാണ് വിട പറഞ്ഞത് . വ്യക്തിപരമായി ഞങ്ങൾക്ക് മറക്കാനാവാത്ത വ്യക്തിത്വം . കുടുംബത്തിന്റെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കു ചേരുന്നു . ഉമ്മൻ ചാണ്ടി അങ്കിൾ വിട

FACEBOOK POST

Scroll to Top