കഠിനാധ്വാനം ചെയ്യൂ ; ബെൻസിനു പിന്നാലെ പോർഷെയും സ്വന്തമാക്കി ഷെഫ് സുരേഷ് പിള്ള !!

പാചക ലോകത്തെ വിദഗ്ധനാണ് ഷെഫ് പിള്ള.സൈക്കിൾ പോലും സ്വന്തമായില്ലാത്ത ഷെഫ് സുരേഷ് പിള്ള ആദ്യമായി വാങ്ങുന്ന വാഹനം റോഡിലെ ആഡംബരത്തിന്റെ അവസാന വാക്കെന്നു പറയാവുന്ന മെഴ്സിഡീസ് ബെൻസ് ‘എസ്’ ക്ലാസ്. ഇപ്പോഴിതാ ബെൻസ് എസ്‌ ക്ലാസിനു പിന്നാലെ പോർഷെ കെയിനും സ്വന്തമാക്കി ഷെഫ് പിള്ള. പോർഷെയുടെ ഏറ്റവും വലിയ എസ്‍യുവിയായ കെയിനിന്റെ കൂപ്പേ വകഭേദമാണ് സുരേഷ് പിള്ളയുടെ ഏറ്റവും പുതിയ വാഹനം.

‘കഠിനാധ്വാനം ചെയ്യൂ, സ്വപ്നങ്ങളെ പിന്തുടരാൻ കംഫർട്ട് സോണിൽനിന്ന് പുറത്തുവന്ന് ജീവിതത്തിലെ വെല്ലുവിളികളെ നേരിടൂ, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് അദ്ഭുതമാണെന്ന് അറിയില്ലല്ലോ’ എന്നാണ് പുതിയ വാഹനത്തിന്റെ ചിത്രം പങ്കുവച്ച് ഷെഫ് പിള്ള കുറിച്ചത്.ഏകദേശം 1.48 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനം കൊച്ചിയിലെ പോർഷെ ഷോറൂമിൽ നിന്നാണ്സ്വന്തമാക്കിയത്.

മൂന്നു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 340 പിഎസ് കരുത്തുണ്ട് വാഹനത്തിന്. 450 എൻഎമ്മാണ് ടോർക്ക്. വെറും 6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കടക്കുന്ന കെയിനിന്റെ ഉയർന്ന വേഗം 243 കിലോമീറ്ററാണ്.

Scroll to Top