ഗോകുലിനെ അഭിനന്ദിക്കാൻ തോന്നിയില്ല, മകന് മുൻപേ ആ പോസ്റ്റ് കണ്ടിരുന്നെങ്കിൽ ഞാൻ ഇങ്ങനെ പറഞ്ഞേനെ: സുരേഷ് ഗോപി

ഒരു ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പാപ്പൻ’.സുരേഷ് ​ഗോപിക്കൊപ്പം മകൻ ​ഗോകുൽ സുരേഷും ചിത്രത്തിൽ എത്തുന്നു എന്നത് ആരാധകർക്ക് ആകാംക്ഷ ജനിപ്പിക്കുന്ന കാര്യമാണ്. ആദ്യമായിട്ടാണ് അച്ഛനും മകനും ഒരു സിനിമയിൽ ഒന്നിക്കുന്നത്. സിനിമയില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്.പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും പോലീസ് വേഷത്തിൽ സുരേഷ് ഗോപി എത്തുന്ന സന്തോഷത്തിലാണ് പ്രേക്ഷകർ എല്ലാവരും.സുരേഷ് ഗോപിയും ജോഷിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചപ്പോൾ, അത് പ്രതീക്ഷകളെ നിറവേറ്റുന്നു.സുരേഷ് ഗോപിയ്ക്ക് പുറമെ നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, അജ്മൽ അമീർ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും ഏറ്റവും മികച്ച രീതിയിൽ തന്നെ പെർഫോം ചെയ്തു.

ഇപ്പോൾ താരം അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സുരേഷ് ഗോപിയുടെ ഫോട്ടോ ഒരു വശത്തും, മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്, രണ്ട് ഫോട്ടോകളിലെയും വ്യത്യാസം കണ്ടുപിടിക്കാമോ എന്ന പോസ്റ്റിന് നടന്റെ മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടി അഭിനന്ദനാർഹമായിരുന്നു.‘രണ്ടുവ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും’.മകന് മുൻപേ ആ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിരുന്നെങ്കിൽ, എങ്ങനെ പ്രതികരിച്ചേനേ! കോളജ് പഠന കാലത്ത് സൈലന്റ് വാലിയെയും, സിംഹവാലനെയും സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ച ആളെന്ന നിലയിൽ അത് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട മൃഗമാണെന്നായിരിക്കും മറുപടി നൽകുക എന്നാണ് അദ്ദേഹം പറഞ്ഞത്.

‘എന്റെ അച്ഛനും അമ്മയ്ക്കും ജനിച്ച ഞാനും, മറുവശത്ത് എന്റെ അച്ഛനും അമ്മയ്ക്കും ജനിക്കാത്ത എന്റെ സഹോദരനും എന്നായിരുന്നേനെ ഞാൻ പറയുന്നത്.’ എന്നാലും, ആ പോസ്റ്റ് ഇട്ട ആളുടെ മാതാപിതാക്കളെ ഓര്‍ത്ത് തനിക്ക് സങ്കടം തോന്നിയെന്നും താരം പറഞ്ഞു. അവർ എത്ര ദിവസം ഉറക്കം നഷ്ടപ്പെട്ട് ഇരുന്ന് കാണും. ഗോകുലിനെ കുറിച്ച് ഓർത്ത് അവൻ എന്റെ മോനാണെടാ എന്ന് എനിക്ക് തോന്നിയെങ്കിലും, അവനെ അഭിനന്ദിക്കാൻ തോന്നിയില്ല. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് എന്റെ വിഷമം കൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്നും ആ അച്ഛനെയും അമ്മയെയും ഉദ്ദേശിച്ചിട്ടില്ല എന്നും അവൻ വീണ്ടും പോസ്റ്റിട്ടു.’ അപ്പോഴാണ്, നീയെന്റെ മോനാണെടാ എന്ന് താൻ മനസിൽ പറഞ്ഞതെന്നും പറഞ്ഞു. എന്നാൽ, സമൂഹമാധ്യമങ്ങളിലെ ഇത്തരം അതിരുവിട്ട പ്രകടനങ്ങളെയും സുരേഷ് ഗോപി വിമർശിച്ചു.

Scroll to Top