കറുപ്പിന് വിലക്കെന്നത് വ്യാജപ്രചരണം, ഇടത് സർക്കാറിനെ തകർക്കാനുള്ള ശ്രമം : പിണറായി വിജയൻ.

കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ ഇന്നും പ്ര തിഷേധം. മുഖ്യമന്ത്രി താമസിക്കുന്ന കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അ ക്രമാസക്തമായി.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ്. കറുപ്പ് വസ്ത്രം ധരിക്കാൻ പാടില്ല എന്ന സർക്കാരിന്റെ നിയമം വ്യാജപ്രചരണം ആണെന്ന് പറയുകയാണ് ഇദ്ദേഹം. പിണറായി വിജയന്റെ വാക്കുകളിലേക്ക്,ഒരു പ്രത്യേക നിറമുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന പ്രചാരണമുണ്ടായി.

ഇഷ്ടവസ്ത്രം ധരിക്കുന്നതില്‍ ആരെയും വിലക്കിയിട്ടില്ല. ഏതൊരു വ്യാജപ്രചരണം ആണ്.സര്‍ക്കാരിനെ അ പകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതിനാല്‍ തെറ്റിദ്ധാരണ പരത്തുന്നു.ഇടത് സർക്കാർ ഭരിച്ച ഈ സമയങ്ങളിൽ എന്തൊക്ക മാറ്റങ്ങൾ വന്നു എന്നത് എല്ലാവർക്കും അറിയാം. ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് ഇത് പറയുന്നത്. വസ്ത്രം ധരിക്കാനുള്ള അവകാശം നേടിയെടുത്ത നാടാണ് നമ്മുടേത്. അതുകൊണ്ട് വസ്ത്രത്തിൽ വിലക്ക് ഏർപെടുത്തില്ല.

Scroll to Top