ഞാനൊരു 50 വയസ് വരെ കാണുള്ളൂ, നിന്റെ മകളിലൂടെ പുനർജനിക്കും, അച്ഛന്റെ ഓർമകളിൽ സൗഭാഗ്യ വെങ്കിടേഷ്.

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.നടി താരകല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. അമ്മയെ പോലെ മികച്ച നര്‍ത്തകി കൂടിയാണ് സൗഭാഗ്യ.

അനേകം നൃത്ത വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വിഡിയോകളെല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറലാകുന്നത്. 2020 ഫെബ്രുവരി 20ന് ആയിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും വിവാഹിതരായത്.സൗഭാഗ്യയുടെ അച്ഛൻ രാജാറാമിന്റെ വിയോഗം ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു.അച്ഛന്റെ പ്രിയപ്പെട്ട മകളാണ് സൗഭാഗ്യ. എന്തിനും ഏതിനും അച്ഛൻ വേണം. രാജാറാമിനാണെങ്കിൽ മകളെ പിരിയുന്നത് ഓര്‍ക്കുന്നതു പോലും വിഷമമവും. എന്നാൽ വിധി തുണച്ചില്ല.

ഇപ്പോഴിതാ ഹൃദയം നുറുങ്ങുന്ന വേദനയോടെ അച്ഛന്റെ ഓർമളെ കുറിച്ച് പറയുകയാണ് സൗഭാഗ്യ. മഴവിൽ മനോരമയിലെ പണം തരും പടം വേദിയിൽ എത്തിയപ്പോഴാണ് സൗഭാഗ്യ ഓർമകളെ തിരികെ വിളിച്ചത്. അമ്മ താരാ കല്യാൺ, മുത്തശ്ശി സുബ്ബലക്ഷ്മി, ഭർത്താവ് അർജുൻ സോമശേഖർ, മകള്‍ സുദർശന എന്നിവരും ഉണ്ടായിരുന്നു.സൗഭാഗ്യയുടെ വാക്കുകളിലെക്ക്,മുന്‍പ് എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. 5 വർഷമായി അതിന്റെ മോശം കാലത്തിലൂടെ കടന്നു പോകുകയായിരുന്നു. അതിനൊരു അവസാനമായി. മോശം കാലം കഴിഞ്ഞു. ഇനി നല്ല സമയം ആയിരിക്കും എന്നു കരുതിയപ്പോഴാണ് അച്ഛന്റെ വിയോഗം.

മാനസികമായി അസ്വസ്ഥമായി ഇരിക്കുന്ന സമയത്ത് അച്ഛൻ കൂടി പോയതോടെ വലിയ ബുദ്ധിമുട്ടായി. പിന്നെ അമ്മ കൂടെ ഉള്ളത് എന്നെ ഒരുപാട് സഹായിച്ചു. അങ്ങനെ അതിൽനിന്ന് പുറത്തു കടക്കാനായി. അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു. അദ്ദേഹം ഏറ്റവും മികച്ചു നിന്ന കഥാപാത്രം അതായിരുന്നു. ഈ ലോകത്തെ ഏറ്റവും നല്ല അച്ഛന്‍ എന്നു വേണമെങ്കിൽ പറയാം. ഞാൻ സുദർശനയ്ക്ക് ആഗ്രഹിച്ചത് അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച് അതുപോലെ ഒരാളാണ് അർജുൻ. ഞാനൊരു 50 വയസ്സൊക്കെ വരെയേ കാണൂ.

അതു കഴിഞ്ഞാൽ നിങ്ങൾക്ക് ഫോട്ടോ ആയിട്ട് കാണാം എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്? പറഞ്ഞു പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അതു പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും. ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്നായിരിക്കും അച്ഛന്റെ മറുപടി. അതുകൊണ്ട് ഗർഭിണി ആയപ്പോൾ പെൺകുട്ടി ജനിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു’’

Scroll to Top