മുതുകിൽ കുങ്കുമം കൊണ്ട് ‘ബോണി’ എന്നെഴുതി ശ്രീ, പ്രിയതമയുടെ ഓർമയിൽ ബോണി കപൂർ.

ശ്രീദേവി നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ 1980-കളിലാണ് ഒരു നായിക- വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് അവർ വിരമിച്ചു. 2013 -ൽ പദ്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു. 1971ൽ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. 2017 -ൽ ഇറങ്ങിയ മാം എന്ന സിനിമയാണ് അവസാന ചിത്രം. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്.നടൻ മിഥുൻ ചക്രവർത്തിയുമായുള്ള രഹസ്യ വിവാഹം തകർന്നതോടെയാണ് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നത്.

1996 ജൂൺ 2-ന് ശ്രീദേവി പ്രമുഖ ഉർദു-ഹിന്ദി ചലച്ചിത്ര നിർമ്മാതാവും മുൻപ് വിവാഹിതനുമായിരുന്ന ബോണി കപൂറിനെ വിവാഹം ചെയ്തു. ഇവർക്ക് ജാൻ‌വി, ഖുശി എന്നീ രണ്ട് പെൺ കുട്ടികളെക്കൂടാതെ ബോണി കപൂറിന് ആദ്യ പത്നിയായ മോണാ ഷൂരിയിൽ അർജുൻ കപൂർ, അൻഷുല എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ട്.അപ്രതീക്ഷിതമായിരുന്നു ശ്രീദേവിയുടെ മരണം ആരാധകരെയും ചലച്ചിത്ര ലോകത്തെയും ഞെട്ടിച്ച്, വിദേശ യാത്രയ്ക്കിടെ ഹോട്ടൽ മുറിയിൽ അവരെ മ രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.താരത്തിന്റെ വിയോഗം എല്ലാവരെയും വേ ദനിപ്പിക്കുന്ന ഒന്നായിരുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്നത് തന്റെ പ്രിയപ്പെട്ടവളുടെ വേർപാട് ബോണിയെ എത്രത്തോളമാഴത്തിൽ ഇപ്പോഴും വേദ നിപ്പിക്കുന്നുണ്ടെന്നും, ശ്രീദേവിയോടുള്ള ബോണിയുടെ സ്നേഹം എത്രയുയരത്തിലാണെന്നും താരം കാണിക്കുന്നു.2012ൽ ലഖ്നൗവിൽ നടന്ന ദുർഗാ പൂജയ്ക്കിടെ പകർത്തിയ ശ്രീദേവിയുടെ ഒരു ചിത്രമാണ് ഇത്. ചിത്രത്തിൽ, ശ്രീയുടെ പുറത്ത് ബോണി എന്ന പേര് കുങ്കുമം കൊണ്ട് എഴുതിയിരിക്കുന്നു.ചിത്രം കണ്ട് നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്.

Scroll to Top