ബുർജ് ഖലീഫയുടെ കൊടുമുടിയിൽ തൊട്ട് അയ്യർ,സിബിഐ 5 ന്റെ ട്രെയ്ലർ പ്രദർശനം.

കഴിഞ്ഞ ദിവസം സിബിഐ 5: ദ്‌ ബ്രെയ്‌ന്‍’ ട്രെയിലർ ബുര്‍ജ്‌ ഖലീഫയില്‍ പ്രദർശിപ്പിച്ചു.പ്രദര്‍ശനത്തിന് സാക്ഷിയാവാന്‍ മമ്മൂക്ക ഉൾപ്പടെ സിനിമയിൽ സഹപ്രവർത്തകരും ദുബായിൽ എത്തിയിരുന്നു.കുറുപ്പാ’യിരുന്നു ബുര്‍ജ്‌ ഖലീഫയില്‍ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാള ചിത്രം. ഈദ്‌ റിലീസായി മെയ്‌ ഒന്നിന് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നതാണ്.വർഷങ്ങൾക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന സന്തോഷത്തിലാണ് മലയാള സിനിമാ പ്രേക്ഷകർ.താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത.

സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ഉണ്ടാകും. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ അഞ്ച് ഭാഗങ്ങളിലും ഈ സിനിമയോടൊപ്പം സഹകരിച്ച മറ്റു മൂന്നുപേര്‍ സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനുമാണ്.കൂടത്തായി കൊ ലപാ തകമായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം എന്നും അഭ്യൂഹമുണ്ടായിരുന്നു.സേതുരാമയ്യർ സി ബി ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോൾ പ്രശസ്തമായ ബിജിഎമ്മിൽ മാറ്റമുണ്ടാകുമെന്നും തിരക്കഥാകൃത്ത് എസ് എൻ സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ആദ്യ നാല് ചിത്രങ്ങൾക്കും ഈണമൊരുക്കിയ ശ്യാം ഇപ്പോൾ അതിന് പറ്റിയ ഒരു അവസ്ഥയിൽ അല്ലാത്തതിനാൽ ജേക്സ് ബിജോയ് ആയിരിക്കും അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്. മുകേഷും സായികുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് പറഞ്ഞു.2 മണിക്കൂർ 42 മിനിറ്റ് ദൈർഗ്യമാണ്‌ ചിത്രത്തിന് ഉള്ളത് .ട്രൂത് ഗ്ലോബൽ ഫിലിംസാണ് ചിത്രത്തിന്റെ ഔട്ട് റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത് .

VIDEO

Scroll to Top