അയ്യർ ഈസ്‌ ബാക്ക്, സാരിയിൽ ട്രെൻഡിങ് ഇടംനേടി സിബിഐ 5 ദി ബ്രെയിൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സി ബി ഐ 5 ദി ബ്രെയിൻ സിനിമയുടെ പ്രമോഷൻ ഭാഗമായി ഇറങ്ങിയ സാരികളാണ്. ‘സി ബി ഐ 5’ സാരികളാണ് ഇപ്പോൾ ട്രെൻഡിങ്ങായിരിക്കുന്നത്. ‘അയ്യർ ഈസ് ബാക്ക്’, ‘സി ബി ഐ 5’ എന്നിങ്ങനെ സാരിയിൽ കുറിച്ചിരിക്കുന്നു. കൂടാതെ സേതുരാമയ്യരുടെ ഫോട്ടോയും സാരിയിൽ പതിപ്പിച്ചിട്ടുണ്ട്.സാരി ഉടുത്തിരിക്കുന്ന ചിത്രം നടിയായ മാളവിക നായർ തന്റെ ഫേസ്ബുക്കിൽ പോസ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ചിത്രങ്ങൾക്ക്‌ ഒപ്പം കുറിച്ചത് ഇങ്ങനെ, ചില സമയങ്ങളിൽ നിങ്ങൾ കാത്തിരുന്ന് വിധി നിങ്ങൾക്കായി എന്താണ് നൽകിയതെന്ന് നിരീക്ഷിക്കേണ്ടതുണ്ട്, വിധി എനിക്കായി സംഭരിച്ചിരിക്കുന്നതിൽ ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവനാണ്.

14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുമായി സ്ക്രീൻ പങ്കിടുന്നതിൽ ഞാൻ അതിയായി ആഹ്ലാദിക്കുന്നു, അതും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന അന്വേഷണ പരമ്പരയായ CBI 5 – ദി ബ്രെയിൻ.ഈ സിനിമയുടെ ഒരു ചെറിയ ഭാഗമാകാൻ അവസരം തന്നതിന് മധു സാറിന് നന്ദി. ഈ സിനിമയുടെ ഒരു ചെറിയ ഭാഗമാകാൻ അവസരം തന്നതിന് മധു സാറിന് നന്ദി. എല്ലാവരേയും പോലെ ഞാനും മെയ് 1ന് തിയേറ്ററുകളിൽ സിനിമ കാണാനുള്ള ആവേശത്തിലാണ്. ഈ മനോഹരമായ സാരി കൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയതിന് എന്റെ ലത ടീച്ചറിന് പ്രത്യേക നന്ദി, അത് ഞാൻ എന്നെന്നേക്കുമായി സൂക്ഷിക്കും.നിരവധി പേരാണ് ഈ സാരിയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.കഴിഞ്ഞ ദിവസം സിബിഐ 5: ദ്‌ ബ്രെയ്‌ന്‍’ ട്രെയിലർ ബുര്‍ജ്‌ ഖലീഫയില്‍ പ്രദർശിപ്പിച്ചു.

പ്രദര്‍ശനത്തിന് സാക്ഷിയാവാന്‍ മമ്മൂക്ക ഉൾപ്പടെ സിനിമയിൽ സഹപ്രവർത്തകരും ദുബായിൽ എത്തിയിരുന്നു.കുറുപ്പാ’യിരുന്നു ബുര്‍ജ്‌ ഖലീഫയില്‍ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാള ചിത്രം. ഈദ്‌ റിലീസായി മെയ്‌ ഒന്നിന് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നതാണ്.വർഷങ്ങൾക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന സന്തോഷത്തിലാണ് മലയാള സിനിമാ പ്രേക്ഷകർ.താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത.സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ഉണ്ടാകും. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ അഞ്ച് ഭാഗങ്ങളിലും ഈ സിനിമയോടൊപ്പം സഹകരിച്ച മറ്റു മൂന്നുപേര്‍ സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍.

സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനുമാണ്.കൂടത്തായി കൊ ലപാ തകമായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം എന്നും അഭ്യൂഹമുണ്ടായിരുന്നു.സേതുരാമയ്യർ സി ബി ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോൾ പ്രശസ്തമായ ബിജിഎമ്മിൽ മാറ്റമുണ്ടാകുമെന്നും തിരക്കഥാകൃത്ത് എസ് എൻ സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു.ആദ്യ നാല് ചിത്രങ്ങൾക്കും ഈണമൊരുക്കിയ ശ്യാം ഇപ്പോൾ അതിന് പറ്റിയ ഒരു അവസ്ഥയിൽ അല്ലാത്തതിനാൽ ജേക്സ് ബിജോയ് ആയിരിക്കും അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്. മുകേഷും സായികുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് പറഞ്ഞു.2 മണിക്കൂർ 42 മിനിറ്റ് ദൈർഗ്യമാണ്‌ ചിത്രത്തിന് ഉള്ളത് .ട്രൂത് ഗ്ലോബൽ ഫിലിംസാണ് ചിത്രത്തിന്റെ ഔട്ട് റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത് .

FACEBOOK POST

Scroll to Top