എനിക്ക് സംസാരിക്കാൻ ദൈവം ഒരു ദിവസം തരും, മനസ്സ് തുറന്ന് ദിലീപ്.

ദിലീപ് നായകനായ വോയിസ്‌ ഓഫ് സത്യനാഥൻ എന്ന സിനിമ പ്രേക്ഷകരുടെ നല്ല പ്രതികരണം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ദിലീപിന്റെ ശക്തമായ തിരിച്ചുവരവ് എന്ന് വേണമെങ്കിൽ പറയാം.ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു പ്രേക്ഷകർ. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദിലീപിന്റെ വാക്കുകൾ ആണ്. സിനിമയുടെ പ്രൊമോഷൻ ഭാഗമായി വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ദിലീപ് മനസ് തുറക്കുന്നത്. ദിലീപിന്റെ വാക്കുകളിലേക്ക്,

എന്നെ സ്നേഹിക്കുന്നവർ കാത്തിരിക്കുക ആയിരുന്നു സിനിമയ്ക്ക് വേണ്ടി. എന്നെ സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ അമ്മമാർ, കൊച്ചു കുട്ടികൾ പ്രായഭേദമന്യ എല്ലാവരും ഉണ്ട്.95 ശതമാനം പേരും എന്നെ സ്നേഹിക്കുന്നവർ ആണ്,5 ശതമാനം ആളുകളാണ് കല്ലെറിയാൻ നടക്കുന്നത്. ഇപ്പോൾ എനിക്ക് ഒന്നും സംസാരിക്കാൻ പറ്റില്ല. അതാണ് എന്റെ അവസ്ഥ. എന്നെങ്കിലും ഒരിക്കൽ എനിക്ക് സംസാരിക്കാൻ ദൈവം അവസരം തരും അതെനിക്ക് ഉറപ്പുണ്ട്. എന്നോട് പറഞ്ഞിട്ടുണ്ട് മനസിൽ കരഞ്ഞിട്ട് പുറത്ത് ഞങ്ങളെ ചിരിപ്പിക്കാൻ നോക്കുക ആണല്ലോ എന്ന്.

അത് എന്റെ ജോലിയുടെ ഭാഗമാണ്. സത്യനാഥൻ എന്ന കഥാപാത്രം കരഞ്ഞു ഇരുന്നാൽ ശെരിയാകില്ല.ഞാൻ മാക്സിമം എന്റെ ജോലി നന്നായി ചെയ്യാൻ നോക്കുമെന്ന് ദിലീപ് പറഞ്ഞു,ദിലീപ് – റാഫി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. 2014-ൽ പുറത്തിറങ്ങിയ റിങ് മാസ്റ്ററിന് ശേഷം റാഫിയും ദിലീപും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്ജോജു ജോര്‍ജ്,

സിദ്ധിഖ്, ജോണി ആന്റണി, വീണ ന്നദകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.അങ്കിത് മേനോനാണ് സം​ഗീതം. ഷമീർ മുഹമ്മദാണ് എഡിറ്റിങ്.

Scroll to Top